സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അക്ഷരവൃക്ഷം/ശുചിത്വ മാലിന്യ സംസ്കരണം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ മാലിന്യ സംസ്കരണം

വൃത്തിയും വെടിപ്പുമുള്ള ഹരിതാഭമായ കേരളം ഉത്തരവാദിത്വബോധമുള്ള ജനതയുടെ പങ്കാളിത്തത്തോടെ സൃഷ്ടിക്കുകയാണ് മാലിന്യസംസ്കരണ കർമ്മ പദ്ധതിയുടെ ലക്ഷ്യം. ജനപങ്കാളിത്തത്തോടെയുള്ള പരിസ്ഥി സൗഹൃദപരവും സുസ്ഥിരവുമായ ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനും ലോകത്തിന് പഠന വിധേയമായ മാതൃക സൃഷ്ടിക്കാനും ശുചിത്വ മാലിന്യ സംസ്കരണ പദ്ധതി ലക്ഷ്യമിടുന്നു. ഇന്ന് കേരളസമൂഹം അവലംബിക്കുന്ന മാലിന്യ സംസ്കരണ രീതി പരിസ്ഥിതി സൗഹൃദപരമായില്ലെങ്കിൽ വലിയ പ്രകൃതി ദുരന്തത്തിന് തന്നെ സാക്ഷിയാകേണ്ടി വരും എന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ കർമ്മപരിപാടികൾക്ക് രൂപം നൽകിയിരിക്കുന്നത്. സമ്പൂർണ മാലിന്യ മുക്തി പുറന്തള്ളപ്പെടുന്ന മാലിന്യത്തിന്റെ അളവ് ചുരുക്കുകയും പുനരുപയോഗം, പുനചംക്രമണം, തിരിച്ചെടുക്കൽ,എന്നീ ഘടകങ്ങളാണ് ഇതിൽ പ്രധാനം .

ലക്ഷ്യങ്ങൾ

1.

പുതിയ നഗര മാലിന്യസംസ്കരണ നിയമപ്രകാരം ഒരു സാധാരണ പൗരന്റെ ഉത്തരവാദിത്വവും ചുമതലയും വ്യക്തമാക്കി അവബോധം സൃഷ്ടിക്കുക

2.

ഉത്തരവാദിത്വ മാലിന്യ പരിപാലന രീതികൾ അവലംബിക്കുന്നതിനോട് അനുകൂല മനോഭാവും ശീലങ്ങളും ഉണ്ടാക്കി സമൂഹത്തിലാകെ ഒരു പുതിയ മാലിന്യപരിപാലനം സംസ്കാരം സൃഷ്ടിക്കുക

3.

സങ്കീർണ്ണമായ മാലിന്യ പരിപാലന പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും പരിഹാരം സാധ്യമാക്കുന്നതിനുള്ള സഹായം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കുക.

4.

ശാസ്ത്രീയ മാലിന്യ പരിപാലനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സുസ്ഥിരമാക്കുക.

പ്രവർത്തനങ്ങൾ

1.

ഗാർഹിക/ സ്ഥാപനങ്ങളിലെ ജൈവമാലിന്യങ്ങൾ പരമാവധി ഉറവിടത്തിൽ തന്നെ ഉൽപാദകന്റെ ഉത്തരവാദിത്വത്തിൽ സംസ്കരിക്കുന്ന രീതിയും (വികേന്ദ്രീകൃത ഉറവിട ജൈവ മാലിന്യ സംസ്കരണം) അത് സാധ്യമാകുന്ന ഇടങ്ങളിൽ കമ്മ്യൂണിറ്റി തല കമ്പോസ്റ്റിങ് ബയോ മെഫനേഷൻ രീതിയും ഉചിതമായ തലങ്ങളിലും അയൽക്കൂട്ടം/ വാർഡ്/ തദ്ദേശ ഭരണ സ്ഥാപനം) പ്രാവർത്തികമാക്കാവവുന്നതാണ് .

2.

അജൈവ മാലിന്യങ്ങൾ തദ്ദേശഭരണ സ്ഥാപനത്തിൽ തരംതിരിച്ച് വൃത്തിയാക്കി ശേഖരിച്ച് പുനചംക്രമണം ഉറപ്പാക്കുന്നതിനുള്ള സംവിധാനം സൃഷ്ടിക്കുന്നതാണ്.

3.

ദ്രവ മാലിന്യ പരിപാലനത്തിന് അനുയോജ്യമായ വികേന്ദ്രീകൃത സംവിധാനങ്ങൾ ഉചിതമായ തലങ്ങളിൽ പ്രാവർത്തികമാക്കാവുന്നതാണ്.

4.

തിരുവനന്തപുരം, കൊച്ചി ,കോഴിക്കോട് തുടങ്ങിയ വലിയ നഗരങ്ങളിൽ ഉറവിട മാലിന്യ സംസ്കരണം അതോടൊപ്പംതന്നെ രീതിയിലുള്ള കേന്ദ്രീകൃത സംസ്കരണ സംവിധാനങ്ങളും നടപ്പാക്കാവുന്നതാണ്.

5.

ജലസ്രോതസ്സുകളിൽ മാലിന്യം. നിക്ഷേപിക്കുന്നത് കർശനമായി തടയുന്നതിനും നടപടി സ്വീകരിക്കുന്നതാണ്.

6.

അനുകൂലമായ മനോഭാവവും ശീലങ്ങളും രൂപീകരിക്കുന്നതും സുരക്ഷിത മാലിന്യപരിപാലനം സംസ്കാരത്തിനും അനുയോജ്യമായ വിവര വിജ്ഞാന വ്യാപന പ്രവർത്തനങ്ങളും ക്യാമ്പെയിൻ സംഘടിപ്പിക്കുന്നതാണ്.

നിയ ട്രീസ
4A സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം