സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അക്ഷരവൃക്ഷം/ഭീകരൻ സൂക്ഷ്മാണു

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകരൻ സൂക്ഷ്മാണു

വാർഷിക പരീക്ഷ തൻ ചൂടിൽ ഞങ്ങൾ
പാഠഭാഗങ്ങൾ പഠിച്ചിടവേ
കേട്ടൊരു ശബ്ദമിതു ച്ച ഭാഷിണിയിലൂടെ
" കൈകൾ കഴുകു ശുചിയായിരിക്കു
അകലം പാലിച്ചിട്ടു, നേരിടൂ കൊറോണയെ"
          ഉടനെയെൻ വിദ്യാലയ വാതിലിൽ പൂട്ടു വീണു
         മാനുഷരെല്ലാരും വീടിനുള്ളിൽ
         പുറത്തിറങ്ങീടരുതാരുമാരും
  കർക്കശ നിലപാടിൽ ഭരണകൂടം
        കൂടിന്നകത്തായ പക്ഷി പോലെങ്കിലും
      എന്നിലുമിത്തിരി മോദമുണ്ടായ്
     വീട്ടിലെല്ലാവരുമൊരുമയോടെ
ഭക്ഷണകാര്യങ്ങൾ, കൃഷിപ്പണികൾ, ഉല്ലാസവേളകൾ, സംസാര വിഷയങ്ങളെല്ലാമായ് വീടൊരുല്ലാസ ക്കൂടാരമായ്

       എങ്കിലും വിഷാദമെന്നരികിലെത്തി
പത്രാദി വാർത്തകളിൽ മുൻ പേജിലായ്
ശവ ശരീരങ്ങൾ കൂട്ടത്തോടെ മറവു ചെയ്യുന്ന ദയനീയമാം കാഴ്ചകൾ
        എന്തൊരു ശിക്ഷ! ജഗദീശ്വരാ?
        ഒരുപാടു പാഠങ്ങൾ ശീലിപ്പിക്കാനായ്
ഈ വൻ വിപത്തൊരു നിമിത്തമെന്നോ? ഇതല്ലാതെ വേറെ വഴിയില്ല ല്ലേ?
മാസ് കിനെ സഹചരനാക്കിട്ടാതെ
ശുചിത്വത്തെ സ്നേഹിതനാക്കി ടൂ നാം
വീട്ടിലിരിക്കാം പ്രതിരോധിക്കാം
ഒറ്റക്കെട്ടായി ടാം പൊരുതി നേടാം
ഉണർന്നിടാം നല്ലൊരു നാളേയ്ക്കായ്.
 

ആൽബർട്ട് കെ ഷിനു
6B സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത