അതിജീവനത്തിൻ പാതയിൽ
കൊറോണയാം മഹാമാരിയെ തടുക്കാൻ
പൊരുതിടാം അതിജീവിക്കാം
ആർഭാടമില്ലാതെ ആരവമില്ലാതെ
ഓരോ ദിനവും കടന്നുപോകുന്നു
മിണ്ടാതെ മിണ്ടാം
കാണാതെ കാണാം
നല്ലൊരു നാളേയ്ക്കായി
കേഴുന്നു മാനവരാശി കളൊന്നാകെ
ഈ മഹാമാരി തൻ മുന്നിൽ
വമ്പുകൾ കാട്ടി നടന്നൊരു മന്നൻ
വെമ്പുന്നു രോഗത്തിൽ
കീടത്തെ കൊല്ലുവാൻ
പൊരുതിടാം അതിജീവിച്ചിടാം
കൊറോണയാം മഹാമാരിയെ