സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട്/തിരികെ വിദ്യാലയത്തിലേക്ക് 21
കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ വിദ്യാലയത്തിലേക്ക് മടങ്ങിയെത്തുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾക്ക് വിരാമമിടുന്നതിനായി സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തുകയുണ്ടായി. അതുവഴിയായി ആത്മവിശ്വാസത്തോടെ കുട്ടികളെ വിദ്യാലയത്തിലേക്ക് അയക്കാനും ആരോഗ്യപരമായ ശീലങ്ങൾ ഉറപ്പുവരുത്താനും സാധിച്ചു.
ഇതിനായി ആമോദത്തോടെ സ്കൂളിലേക്ക് എന്ന പ്രോജക്ട് നടപ്പിൽ വരുത്തി.