സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി2016 -17 അക്കാദമികവർഷം

Schoolwiki സംരംഭത്തിൽ നിന്ന്

2016 - 17 അക്കാദമിക വർഷം

കുട്ടിക്ക് പഠന പുരോഗതി നേടാൻ പര്യാപ്തമായ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് എന്നിവ ആരംഭിച്ചവർഷ മായിരുന്നു ഇത്. പഠനപ്രയാസം നേരിടുന്ന 35 ഓളം കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പരിശീലനങ്ങൾ ശ്രീമതി. എല്സ്മ്മ, ശ്രീമതി. ജസമ്മ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. ഹലോ ഇംഗ്ലീഷിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിച്ചു. ഇംഗ്ലീഷ് വർക്ക് ഷോപ്പ്, അസംബ്ലി എന്നിവയിലൂടെ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുവാൻ സാധിച്ചു. പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ച ഇംഗ്ലീഷ് ഫെസ്റ്റിൽ ആക്ഷൻ സോങ്, സ്‌കറ്റ് എന്നിവയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. സബ്ജില്ലാതല സാമൂഹ്യശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും നേടാൻ കഴിഞ്ഞു.

ഈ വർഷത്തെ പഠനയാത്ര നിലമ്പൂർ തേക്ക് മ്യൂസിയത്തിലേക്ക് ആയിരുന്നു. ട്രെയിൻ യാത്രയും കുട്ടികള്ക്ക് അനുഭവവേദ്യമായി.

മലയാളത്തിളക്കം

പഠനത്തിൽ പ്രയാസം നിൽക്കുന്നകുട്ടികൾക്കു പ്രത്യേക പരിഗണയും, പരിശീലനവും നൽകുന്ന മലയാളത്തിലാക്കാം പരിപാടിക്ക് തുടക്കം കുറിച്ചു.  അധ്യാപികയായ ജെസ്സമ്മ ടീച്ചറുടെ നേതൃത്വത്തിൽ ശ്രീ റഫീഖ്, എൽസമ്മ എന്നിവർ ചേർന്ന് ക്ലാസുകൾ കൈകാര്യം ചെയ്തുവരുന്നു.

............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

പഠനയാത്ര

ഈ വർഷത്തെ പഠനയാത്ര നിലമ്പൂർ തെക്കു മ്യൂസിയത്തിലേക്കു ആയിരുന്നു. വടകരയിൽ നിന്നും ട്രെയിൻൽ കയറി യാത്ര ആസ്വാദിക്കുവാനും അവസരം ലഭിച്ചു. ഏറ്റവും വലിയ തേക്ക്, ബട്ടർഫ്‌ളൈ ഗാർഡൻ, തേക്കിൻ തോട്ടം, മ്യൂസിയം എന്നിവയും ഈ യാത്രക്ക് പകിട്ടേകി .......................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

കൊയ്ത്തുത്സവം

സ്കൂളിൽ തന്നെ ആരംഭിച്ച കരനെല്കൃഷിയുടെ കൊയ്ത്തുത്സവം നാടിൻറെ ആഘോഷമായി കൊണ്ടാടി. കരനെൽ കൃഷിയിലൂടെ കുട്ടികൾക്ക് നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ പഠിക്കുവാനും , കൊയ്ത്തുപാട്ട്, കൊയ്തെടുക്കൽ, മെതിക്കൽ തുടങ്ങിയ കാര്യങ്ങൾ ഒക്കെ പഠിക്കുവാൻ സാധിച്ചു. കുട്ടികൾ കർഷകരുടെ വേഷത്തിൽ എത്തി കൊത്തുത്സവത്തിനു മാറ്റുകൂട്ടി. പ്രധാനധ്യാപകൻ ശ്രീ എം ടി തോമസ്, കാർഷിക ക്ലബ് കൺവീനർ ശ്രീ ഷാജി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് കൊയ്ത്തുത്സവം സംഘടിപ്പിച്ചത്.

ഭവന സന്ദർശനം

അധ്യാപകരും പി ടി എ ങ്ങളും ചേർന്ന് കുട്ടികളുടെ ഭവനം സന്ദർശിച്ചു. ഓരോ ഭാഗത്തുനിന്നും വരുന്ന കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു, ഓരോ ഭാഗത്തും ഓരോ ദിവസങ്ങളിലായി ഭവനസന്ദർശനം നടത്തി. അവസാനം ഒരു ഭവനത്തിൽ എല്ലാവരും ഒരുമിച്ചു ചേർന്ന് കലാപരിപാടികളും, കേക്ക് മുറിക്കലും നടത്തി

.................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം

കേരള വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം കേരളത്തിലെ എല്ലാ സ്കൂളുകളിലും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം സംഘടിപ്പിച്ചു. രക്ഷിതാക്കൾ സ്കൂളിലെത്തി സ്കൂളിന് ചുറ്റും  സംരക്ഷണ മതിൽ തീർത്തു. കൈ പിടിച്ചുനിന്നു പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലി. പി ടി എ പ്രസിഡന്റ് ജോസ് മാടപ്പിള്ളി ഇതിനു നേതൃത്വം വഹിച്ചു.

........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

ദിനാചരണങ്ങൾ

പ്രവേശനോത്സവം

നവാഗതരായ കുട്ടികളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്കൂളിലേക്ക് ആനയിച്ചു. സ്കൂൾ മാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ തിരി കത്തിച്ചു കുട്ടികൾക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡണ്ട് സോളി ജോസഫ്, പി ടി എ പ്രസിഡന്റ് ശ്രീ ജോസ് മാടപ്പിള്ളി, ഹെഡ്മാസ്റ്റർ ശ്രീ എം ടി തോമസ് ഇനിഇവർ ആശംസ അർപ്പിച്ചു സംസാരിച്ചു.  നവാഗതർക്ക് മധുരപലഹാരങ്ങളും, ബലൂണുകളും, വർണ്ണ ചിത്രങ്ങളും നൽകി സ്വീകരിച്ചു.

..............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

അധ്യാപകദിനം

പൂർവകാല അധ്യാപകരെ ആദരിച്ചുകൊണ്ട് ഈ വർഷത്തെ അധ്യാപകദിനം വിപുലമായി കൊണ്ടാടി. മുൻ കാലങ്ങളിൽ ജോലി ചെയ്തിരുന്ന പ്രധാനാധ്യാപരെയാണ് ആദരിച്ചത്. പൊന്നാടയും, മോമെന്റോയും സ്കൂൾ മാനേജറിൽ നിന്നും ഇവർ ഏറ്റു വാങ്ങി.

...............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

സ്വാതന്ത്ര്യദിനം

എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി എന്നീ സ്കൂളുകൾ ഒരുമിച്ചുചേർന്നു സ്കൂൾ ഗ്രൗണ്ടിൽ അണിനിരന്നു സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്കൂൾ മാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ പതാക ഉയർത്തി. പഞ്ചായത്ത് പ്രസിഡന്റ്  ജോസഫ് മുഖ്യ സന്ദേശം നൽകി. എൽ പി, യു, പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ പ്രധാനാദ്ധ്യാപകർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുട്ടികളുടെ മാസ്ഡ്രില്ലും, സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ മാർച്ച് പാസ്ററ് ഉം ഉണ്ടായിരുന്നു. എല്ലാകുട്ടികൾക്കും മധുരപലഹാരങ്ങളും വിതരണം ചെയ്തു.

...............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

ഓണാഘോഷം

കുട്ടികളെ നാലുഗ്രൂപ്കളായി തിരിച്ചു പൂക്കളമത്സരം, ഓണപ്പാട്ടുമത്സരം, മാവേലി മത്സരം , ഓണക്കളികൾ എന്നിവ സംഘടിപ്പിച്ചു. സ്കൂളിൽ അധ്യാപകർ ചേർന്ന് ഒരു പൂക്കാലവും തയാറാക്കി. കുട്ടികൾക്ക് വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.


......................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

കർഷകദിനം ആഘോഷിച്ചു.


ചിങ്ങം ഒന്ന് കർഷകദിനത്തിൽ കൂടരഞ്ഞിയിലെ ആദ്യകാല കർഷകനായ ശ്രീ. ജോസഫ് ചേട്ടനെ ആദരിച്ചു. കുട്ടികൾ അദ്ദേഹത്തോട് കൃഷിയെക്കുറിച്ചു വിവിധ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ എം ടി തോമസ് സാർ അദ്ദേഹത്തെ പൊന്നാടയണിയിച്ചു ആദരിച്ചു.


.........................................................................................................................................................................................................................................................................................................................................................................................................................................................

സ്കൂൾ പാർലമെന്റ്

സ്കൂൾ പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് തികച്ചും ജനാധിപത്യരീതിയിൽ ഉള്ളതാണ്. കുട്ടികൾക്ക് നോമിനേഷനുള്ള അവസരം, നാമനിർദേശ പത്രിക പിന്വലിക്കുന്നതിനുള്ള അവസരം, പ്രചരണത്തിനുള്ള അവസരം എന്നിവ കുട്ടികൾക്ക് നൽകുന്നു. കൂടാതെ ഓരോ മത്സരാർത്ഥികൾക്കും ചിഹ്നങ്ങളും നൽകുന്നു. സ്കൂളിലെ എല്ലാ കുട്ടികളും വോട്ട് ചെയ്യുവാനുള്ള അവസരം പ്രദാനം ചെയ്തു. വോട്ടിങ്ങിന്റെ എല്ലാ പ്രവർത്തനങ്ങളും കുട്ടികളുടെ മേൽനോട്ടത്തിൽ തന്നെ നിർവഹിച്ചു. ഈ വർഷം ആപ്പിൾ ചിഹ്നത്തിൽ മത്സരിച്ച ഡിയോൺ ഡൊമിനിക് സ്കൂൾ ലീഡർ ആയും, അനാമിക സി എ അസിസ്റ്റന്റ് ലീഡർ ആയും തിരഞ്ഞെടുക്കപ്പെട്ടു.

.......................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................