ഊർജ ക്ലബ്ബ്

 
ഊർജ്ജക്ലബ്‌

കുട്ടികളുടെ വീട്ടിൽ ഈ രണ്ടു വർഷങ്ങളിയായി കൂടുതൽ കാര്യങ്ങൾ ചെയ്യുവാൻ ഊർജ ക്ലബിന് സാധിച്ചു. വൈദുതിയുടെ ഉപയോഗം കുറക്കുവാൻ സഹായകമായ വിഡിയോകൾ, സെമിനാറുകൾ, പോസ്റ്റർ നിർമ്മാണം എന്നിവ ഈ ക്ലബ് ആസൂത്രണം ചെയ്തു. ഓരോ മാസത്തേയും മീറ്റർ റീഡിങ് എഴുതിവെച്ച് ഏതൊക്കെ മാസങ്ങളിലാണ് വൈദുതി ഉപയോഗത്തിൽ കുറവ് വരുന്നത് എന്ന് കണ്ടെത്തുവാനുള്ള ഒരു ലഖു പ്രോജെക്റ്റും മൂന്ന്, നാല് ക്ലാസ്സുകളിലെ കുട്ടികൾക്ക് നൽകി. സിസ്റ്റർ അനു അഗസ്‌റ്റിൻ ന്റെ നേതൃത്വത്തിലാണ് ക്ലബ്ബിന്റെ പ്രവർത്തനം.

പ്രവർത്തനങ്ങൾ

ചിത്രരചനാ മത്സരം

ഊർജ്ജക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബി ആർ സി തലത്തിൽ ഊർജ്ജ സംരക്ഷണ ചിത്ര രചന സംഘടിപ്പിച്ചു. സ്കൂൾ തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച അനികേത്, ബെറ്റി ഡൊമിനിക് എന്നിവർ വരച്ച ചിത്രങ്ങൾ മത്സരത്തിന് അയച്ചുകൊടുത്തു.

ഊർജ സംരക്ഷണ മാർഗങ്ങളെക്കുറിച്ചുള്ള സെമിനാർ

ഓരോ വീട്ടിലെയും ജൈവ,അജൈവ മാലിന്യങ്ങൾ എങ്ങനെ വേർതിരിക്കാമെന്നും, ജൈവമാലിന്യങ്ങൾ എങ്ങനെ ഫലപ്രദമായി വളം, ബയോഗ്യാസ് എന്നിവയായി പുനരുപയോഗിക്കാമെന്നും മാതാപിതാക്കൾക്ക് സ്കൂൾതലത്തിൽ സെമിനാർ നൽകി