സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

വായനാദിനം

വിവിധ ക്ലബുകളുടെ അഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ സ്കൂളിൽ ആചരിക്കുന്നു. വായനാദിനം മുതൽ എല്ലാ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളികളാക്കുകയും മികച്ച കുട്ടികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്യുന്നു. വായനയുടെ മാഹാത്മ്യംവും പ്രധാന്യവും കുട്ടികൾക്കും മനസ്സിലാക്കുന്നതിനും വായനയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനുമായി വായനയെ അടുത്തറിയാൻ സഹായിക്കുന്ന വായനാവാരം ഉദ്ഘാടനം ചെയ്തു. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പ്രോഗ്രാമുകൾ ഇതിനോടനുബന്ധിച്ച് നടത്തി. ക്ലാസ്സിലെ ലൈബ്രറിയുടെ വിതരണം, വായനാക്കുറിപ്പവതരണം, കഥാരചന, പുസ്തക ചങ്ങാതി, ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.

വൈക്കം മുഹമ്മദ് ബഷീറിന്റെ് അനുസ്മരണം

മലയാള സാഹിത്യത്തിൽ തന്റേലതായ ശൈലി രൂപപ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീറിന്റെ് അനുസ്മരണം സ്കൂളിൽ വിവിധ പരിപാടികളോടെ നടത്തി. ബഷീറിന്റെ നോവലുകളെ പരിചയപ്പെടുത്തിയും, ക്വിസ് മത്സരങ്ങൾ നടത്തിയും അദ്ദേഹത്തിന്റെ കൃതിയായ ബാല്യകാലസഖി അരങ്ങിൽ അവതരിപ്പിച്ചും ഈ ദിനത്തിന്റെ് മാറ്റ് കൂട്ടി.

ചാന്ദ്രദിനം

മനുഷ്യൻ ചന്ദ്രനിൽ കാൽ‍കുത്തിയതിന്റെ ഓർമ്മ പുതുക്കുന്നതിനും പ്രപഞ്ചവിസ്മയങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുന്നതിനും ഉതകുന്ന പ്രവർത്തനങ്ങളാണ് ഈ ചാന്ദ്രദിനത്തിൽ നടത്തിയത്. കുട്ടികൾക്ക് ചാന്ദ്രമനുഷ്യരെയും ബഹിരാകാശ മനുഷ്യരെയും പരിചയപ്പെടുത്തുവാനും അവരുമായി സംവദിക്കുവാനും അവസരം ലഭിച്ചു. ചാന്ദ്രദിന ക്വിസ് മത്സരവും പതിപ്പു നിർമ്മാണവും, സി.ഡി പ്രദർശനവും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.

ഹിരോഷിമ നാഗസാക്കി ദിനം

ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക നടത്തിയ ബോംബാക്രമണത്തിന്റെ കറുത്തദിനം കുട്ടികൾ ആചരിച്ചു. യുദ്ധവിരുദ്ധ പ്രതിജ്ഞ, പ്ലക്കാർഡുകൾ, റാലി എന്നിവ നടത്തി. പ്ലാസ്റ്റിക്, വേസ്റ്റ് മാലിന്യങ്ങൾ ഫലപ്രദമായ രീതിയിൽ പുനരുപയോഗിച്ച് മറ്റ് ഉപയോഗപ്രദമായ വസ്തുക്കൾ നിർമ്മിക്കുന്ന പ്രവർത്തനം സ്കൂളിൽ ആരംഭിച്ചു. ഇതിൻറെ ഭാഗമായി കുട്ടികൾ നിർമ്മിച്ച വസ്തുക്കളുടെ പ്രദർശനവും സ്കൂളിൽ നടത്തി.

സ്വാതന്ത്ര്യദിനം

ഈ വർഷത്തെ സ്വാതന്ത്ര്യദിനം മഴ മൂലം മറ്റ് വർഷങ്ങളെ അപേക്ഷിച്ച് വർണ്ണാഭമായ രീതിയിൽ സംഘടിപ്പിക്കുവാൻ സാധിച്ചില്ല. എങ്കിലും സ്കൂൾ മാനേജ്മെന്റ്, പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ,കുട്ടികൾ എന്നിവർ ചടങ്ങിൽ പങ്കാളികളായി. വിപുലമായ രീതിയിൽ അധ്യാപകദിനം കൊണ്ടാടി. സ്കൂളിലെ എല്ലാ അധ്യാപകരെയും ആദരിച്ചു.

കേരളപ്പിറവി ദിനം

കേരളം എന്ന വികാരം നെഞ്ചിലേറ്റി കുഞ്ഞുമക്കൾ കേരളപ്പിറവി ദിനം കൊണ്ടാടി. ദൃശ്യാവിഷ്കാരം, കേരളത്തിലെ ജില്ലകൾ പരിചയപ്പെടുത്തല്, കേരള നടനം എന്നിവയിലൂടെ കണ്ടും കേട്ടും അനുഭവിച്ചും കുട്ടികൾ കേരളത്തെ അറിഞ്ഞു.

ശിശുദിനം

വർണങ്ങൾ ചാലിച്ച മനോഹരമായ ഒരു ദിവസം. കുട്ടി ചാച്ചാജി മത്സരവും, പതിപ്പുമത്സരവും, ക്വിസ് മത്സരവും, ഫ്ളാഷ്മോബും ഈ ദിനത്തിൽ സംഘടിപ്പിച്ചു. കുട്ടികളെല്ലാവരും വിവിധ വർണങ്ങളിലുള്ള ബലൂണും കൈയ്യിലേന്തി റാലി ആയി സ്കൂൾ പരിസരത്തെ വലം വച്ചു. കുട്ടികൾക്കെല്ലാം മധുരപലഹാരവും വിതരണം ചെയ്തു