സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
SPC കേരളത്തിൽസ്കൂളുകളിൽ നടപ്പിലാക്കിവരുന്ന എസ് പി സി യുടെ ഒരു യൂണിറ്റ് പള്ളിത്തോട് സെൻറ് സെബാസ്റ്റ്യൻ ഹൈസ്കൂളിൽ 2015 ൽ ആരംഭിക്കുകയുണ്ടായി. നിയമം സ്വമേധയ അനുസരിക്കുന്ന ഒരു പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കുന്ന എസ് പി സി പദ്ധതി കുട്ടികളിൽ മികച്ച മതിപ്പ് ഉളവാക്കുന്നതാണ്. എട്ടാം ക്ലാസിൽ പഠിക്കുന്ന 44 കുട്ടികളാണ് ഇതിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് . ഇതിൽ 22 ആൺകുട്ടികളും22 പെണ്കുട്ടികളും എഴുത്തുപരീക്ഷയുടെയും ശാരീരിക ക്ഷമത പരീക്ഷ യുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്. ബുധൻ ശനി ദിവസങ്ങളിൽ കുട്ടികൾക്ക് ഔട്ട്ഡോർ ഇൻഡോർ പരിശീലനം നൽകി വരുന്നു. കുത്തിയതോട് പോലീസ് സ്റ്റേഷൻ പരിധിയിൽപ്രവർത്തിക്കുന്ന പള്ളിത്തോട് , സെൻ സെബാസ്റ്റ്യൻ ഹൈസ്കൂളിലെെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് , കുത്തിയതോട് സ്റ്റേഷൻ സി ഐ യും സ്കൂൾ ഹെഡ്മാസ്റ്റർ മാണ്. എസ് പി സി യുടെ പ്രവർത്തനങ്ങൾക്ക് കുത്തിയതോട് സ്റ്റേഷനിൽ നിന്നും 2പോലീസ് ഉദ്യോഗസ്ഥരെ ഡ്രിൽ ഇൻസ്ട്രക്ടർ ആയി സേവനം ലഭിച്ചു വരുന്നു,. സ്കൂളിൽ നിന്നും 2ണ്ട് അധ്യാപകരെയും കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായി നിയമിച്ചിരിക്കുന്നു. പള്ളിത്തോട് സെൻ സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന എസ്പിസി യൂണിറ്റിന് ഗവൺമെൻറ് നിന്നും സാമ്പത്തിക സഹായം , ഒന്നും ലഭിക്കുന്നില്ല കുട്ടികളിൽ നിന്നും പണം സ്വീകരിച്ചാണ് പ്രവർത്തിക്കുന്നത്. നിലവിൽ അഞ്ചു ബാച്ചിലെ കുട്ടികൾ പരിശീലനം പൂർത്തിയാക്കി കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ 8 ,9, 10 ക്ലാസിൽ 44 കുട്ടികൾ വീതം 132 കുട്ടികൾ എസ് പി സി യുടെ പ്രവർത്തനങ്ങളിൽ പങ്കെടുത്തുവരുന്നു. പി സി യുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നുപോകുന്നു