സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

പള്ളിത്തോട് സെൻ്റ്. സെബാസ്റ്റ്യൻസ് ഹൈസ്ക്കൂളിൽ ജൂനിയർ റെഡ്ക്രോസിൻ്റെ ഒരു യൂണിറ്റ് 2012 മുതൽ പ്രവർത്തിച്ചു വരുന്നു.8,9,10 ക്ളാസിലെ 20 വീതം കുട്ടികളാണ് ഈ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നത്.

ആതുര സേവനത്തിൻ്റെ ബാലപാഠങ്ങൾ പഠിക്കുന്നതിനോടൊപ്പം ,ശുചിത്വശീലങ്ങളും,പ്രാഥമിക ശുശ്രൂഷ രീതികളും പഠിക്കുവാനും പരിശീലിക്കുവാനും അതുവഴി സാമൂഹിക സേവനമനോഭാവം വളർത്താനും ഇതിലൂടെ അവസരങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്നു.മൂന്ന് ഘട്ടങ്ങളിലായാണ് കുട്ടികൾ പരീക്ഷയിൽ പങ്കെടുക്കുന്നത്.A, B, C ലെവൽ  തലത്തിൽ പരിശീലനവും സെമിനാറുകളും നടത്തുകയും ചെയ്തുവരുന്നു.വെള്ളപ്പൊക്ക ദുരിതാശ്വാസക്യാമ്പുകൾ സന്ദർശിച്ച്,ആവശ്യമായ ശുചിത്വ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ സാധിച്ചത് കുട്ടികളിൽ സാമുഹ്യസേവനത്തിൻ്റെ  മഹത്തായ ചിന്തകൾ ഉണർത്തുന്നതിന് സഹായകമായി.അതുപോലെ പകർച്ചവ്യാധികളെക്കുറിച്ച് മറ്റുള്ളവർക്ക് അറിവ് നൽകുന്നതിനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും അവശ്യസന്ദർഭങ്ങളിൽ സഹകരണ മനോഭാവത്തോടെ വർത്തിക്കാനും ആവശ്യമായ ബോധവൽക്കരണം നടത്തുന്നതിനും J R C യുടെ പ്രവർത്തനങ്ങൾ വളരെയധികം പ്രയോജനപ്രദമാകുന്നു.കൂടാതെ സാമൂഹിക സേവനതൽപരരായ നല്ല ഊർജ്ജസ്വലരായ വിദ്യാർത്ഥി സമൂഹത്തെ,അതുവഴി നല്ല ഒരു തലമുറയെ വാർത്തെടുക്കാനും ഇത് സഹായിക്കുന്നു.