സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/അക്ഷരവൃക്ഷം/സ്നേഹത്തിന്റെ വില

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹത്തിന്റെ വില
ആകാശം മഴക്കാറിനാൽ നിറഞ്ഞു നിൽക്കുകയാണ്. പുഴ നിറഞ്ഞു മഴവെള്ളം വീടിനകത്തേക്ക് കയറിക്കൊണ്ടിരിക്കുന്നു. മുറ്റത്ത്‌ കളിച്ചു കൊണ്ടിരിക്കുന്ന അപ്പുവിനെ അമ്മ വിളിച്ചു. "മഴവെള്ളം വീടിനകത്തേക്ക് കയറാറായി നമുക്ക് ഇവിടെ നിന്ന് എവിടേക്കെങ്കിലും പോകാം. മോൻ പോയി ബാഗിൽ സാധനങ്ങൾ എടുത്തുവയ്ക്ക്" ഇതുകേട്ട് അപ്പു ചോദിച്ചു :എവിടേക്കാണ് പോകുന്നത്? അമ്മമ്മയെ കൊണ്ടുപോകുന്നില്ലേ? അപ്പോൾ അമ്മ പറഞ്ഞു :നീ നിന്റെ കാര്യം നോക്കി സാധനങ്ങൾ എടുത്തു വയ്ക്കാൻ നോക്ക്. അപ്പു പോയി സാധങ്ങൾ എടുത്തു വയ്ക്കാൻ തുടങ്ങി. സംശയങ്ങളാൽ അവൻ വീണ്ടും അമ്മയുടെ അടുത്തെത്തി. "നമ്മുടെ കിച്ചുവിനെ കൊണ്ട് പോകുന്നില്ലേ? " അമ്മ പറഞ്ഞു :ആ കൊണ്ടുപോകും. എന്നിട്ട് അവർ സാധനങ്ങൾ മുകളിലത്തെ നിലയിലേക്ക് കയറ്റിത്തുടങ്ങി. അവൻ വീണ്ടും അച്ഛന്റെ അരികിൽ ചോദ്യവുമായി എത്തി. "അച്ഛാ.. അമ്മമ്മയെ കൊണ്ടുപോകുന്നില്ലേ? "അച്ഛൻ പറഞ്ഞു :അമ്മമ്മയെ മുകളിലത്തെ നിലയിൽ കിടത്തും. എന്നിട്ട് അച്ഛനും അമ്മയും അമ്മമ്മയെ മുകളിലത്തെ മുറിയിൽ കിടത്തുന്നത് അവൻ നോക്കി നിന്നു. അവൻ അമ്മമ്മയുടെ അരികിൽ ചെന്നു ചോദിച്ചു :അമ്മമ്മയും പോരുന്നോ ഞങ്ങളുടെ കൂടെ? അമ്മമ്മ പറഞ്ഞു :ഇല്ല മോൻ പൊയ്ക്കോ അമ്മമ്മ ഇവിടെ കിടന്നോളാം. അമ്മാമ്മക്ക് മുത്തം നൽകി അവൻ മനസില്ലാമനസോടെ അച്ഛന്റെയും അമ്മയുടെയും കൂടെ പോയി. എന്നാൽ കിച്ചുവിനെ കൊണ്ടുപോയില്ല. വെള്ളം കയറി ഒന്നാം ദിവസം കഴിഞ്ഞു. വെള്ളം പൊന്തി തുടങ്ങി. എന്നാലും കിച്ചു അമ്മമ്മയുടെ മുറിക്കു കാവലായി നിന്നു. ഓരോ ദിവസം കഴിയും തോറും വെള്ളം കൂടിക്കൂടി വന്നു. വെള്ളം കൂടുന്നത് കണ്ടപ്പോൾ കിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഓടി കുരയ്ക്കാൻ തുടങ്ങി. കുരച്ച് കുരച്ച് അവൻ ബാൽക്കണിയിൽ ചെന്ന് നിന്ന് നോക്കി. അപ്പോൾ അപ്പുറത്തെ വീടുകളിൽ നിന്ന് ആളുകൾ വഞ്ചിയിൽ പോകുന്നത് കണ്ടു. അപ്പോൾ അവൻ ഉറക്കെ കുരച്ചു കൊണ്ട് അകത്തേക്കും പുറത്തേക്കും ഓടി. അതുകണ്ട് ഒരു വഞ്ചിക്കാരൻ ആ വീട്ടിലേക്ക് ചെന്നു. അകത്ത് ചെന്ന് നോക്കിയപ്പോൾ വയസ്സായ ഒരു അമ്മമ്മ കിടക്കുന്നത് കണ്ടു. എന്നിട്ട് അവർ അമ്മാമ്മയെയും, കിച്ചുവിനേയും ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു. കുറച്ച് നാൾ കഴിഞ്ഞപ്പോൾ വെള്ളം ഇറങ്ങി. അപ്പോൾ അപ്പു ഒക്കെ തിരിച്ചു വന്നു. അവർ വീടിനകത്ത് ചെന്ന് നോക്കിയപ്പോൾ അമ്മമ്മയേയും കിച്ചുവിനേയും കാണുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് ആളുകൾ അമ്മമ്മയേയും കിച്ചുവിനേയും കൊണ്ടുവന്നാക്കി. തെറ്റ് മനസിലായ അവർ അമ്മമ്മയോട് മാപ്പ് പറഞ്ഞു.
മരിയ മിഷേൽ
8 C സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്
പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം