സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/അക്ഷരവൃക്ഷം/ജൂപ്പിറ്റർ
ജൂപ്പിറ്റർ
ഒരിടത്ത് ദാമു എന്നൊരു കച്ചവടക്കാരൻ ഉണ്ടായിരുന്നു. അയാൾ വളരെ സത്യസന്ധനും ദയാലുവും മറ്റുള്ളവരെ സഹായിക്കുന്നതിൽ തൽപരനുമായിരുന്നു. അതിനാൽ ഗ്രാമവാസികൾക്കെല്ലാം ദാമു പ്രിയങ്കരനായിരുന്നു. ദാമുവിന്റെ അയൽവാസിയും ചങ്ങാതിയും ആയിരുന്നു പരമു. ഏറെ സമ്പത്ത് ഉണ്ടെങ്കിലും പരമു അറു പിശുക്കൻ ആയിരുന്നു. ആർക്കും അയാൾ ഒരു ചില്ലിക്കാശുപോലും കൊടുക്കില്ല. അതിനാൽ മറ്റുള്ളവരെ സഹായിക്കുന്ന ദാമുവിനോട് പരമുവിന് അസൂയയായിരുന്നു. ദാമുവിന് സുന്ദരനായ ഒരു കുതിര ഉണ്ട്, 'ജൂപ്പിറ്റർ'. വെളുത്ത നിറവും മറ്റു കുതിരകളേക്കാൾ ഊർജ്ജസ്വലനുമായ ആ കുതിരയെ എങ്ങനെയെങ്കിലും കൈക്കലാക്കണമെന്ന് പരമു എപ്പോഴും മനസ്സിൽ വിചാരിക്കും. എന്നാൽ ദാമു ജൂപ്പിറ്ററിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധാലുവായിരുന്നു. വളരെ അടച്ചുറപ്പുള്ള ഒരു കുതിരലായം ദാമു പണിതിട്ടുണ്ട്. അതിനാൽ മോഷ്ടാക്കൾക്കൊന്നും ദാമുവിന്റെ കുതിരയെ മോഷ്ടിക്കുവാൻ സാധിക്കില്ലായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ പരമുവിന് ഒരു അവസരം വന്നെത്തി. ദാമുവിന് ഒരു ദൂരയാത്ര പോകണമായിരുന്നു. ജൂപ്പിറ്ററിനെ കൂടെ കൂട്ടാൻ കഴിയാത്ത യാത്രയായതിനാൽ ദാമു കുതിരയെ തന്റെ ചങ്ങാതിയും അയൽവാസിയുമായ പരമുവിനെ ഏൽപ്പിച്ചു. ദാമു പറഞ്ഞു: " ഞാൻ ഒരു മാസം കഴിയും തിരിച്ചെത്താൻ, അതുവരെ എന്റെ കുതിരയെ നോക്കുന്നത് നിനക്ക് ബുദ്ധിമുട്ടാകില്ലല്ലോ ചങ്ങാതി? ". എന്തു ബുദ്ധിമുട്ട്, എനിക്ക് സന്തോഷമേയുള്ളൂ നിന്റെ കുതിരയെ നോക്കാൻ. ഈ പരമു ഇവിടെ ഉള്ളപ്പോൾ നിന്റെ കുതിര ഇവിടെ സുരക്ഷിതനായിരിക്കും", പരമു പറഞ്ഞു. അങ്ങനെ ദാമു യാത്ര പോയി. ഒരു മാസം കഴിഞ്ഞ് ദാമു തിരിച്ചെത്തി, പരമുവിന്റെ വീട്ടിലെത്തി. "ചങ്ങാതി സുഖമല്ലേ..? ഇന്നലെ എത്തിയപ്പോൾ രാത്രിയായി. അതാണ് ഇങ്ങോട്ടിറങ്ങാതിരുന്നത്.". സാരമില്ല, പിന്നെ യാത്ര സുഖമായിരുന്നില്ലേ..? " പരമു ചോദിച്ചു. "ഉവ്വ്, എന്റെ കുതിരയെവിടെ? " "ഏതു കുതിര...? പരമുവിന്റെ നിറം മാറിയത് പെട്ടെന്നായിരുന്നു." ഏതു കുതിരയെന്നോ? " ദാമു ഞെട്ടിപ്പോയി. " ഞാൻ യാത്രയ്ക്ക് പോകും മുമ്പ് നിന്നെ നോക്കാൻ ഏൽപ്പിച്ച എന്റെ 'ജൂപ്പിറ്റർ'." ദാമു പറഞ്ഞു. " നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല." പരമു പറഞ്ഞു. പരമു ഒന്നും മനസ്സിലാകാത്ത പോലെ സംസാരിക്കാൻ തുടങ്ങി. അയാൾ നേരത്തെതന്നെ കുതിരയെ ഒളിപ്പിച്ചിരുന്നു. അങ്ങനെ സംഭവം ഗ്രാമത്തലവന്റെ മുന്നിലെത്തി. ഗ്രാമത്തലവന്റെ ഭടന്മാർ ജൂപ്പിറ്ററിനെ കണ്ടുപിടിച്ചു കൊണ്ടുവന്നു. ദാമുവും പരമവും കുതിര എന്റെതാണെന്ന് പറയാൻ തുടങ്ങി. ദാമു ഗ്രാമത്തലവനെ കാര്യങ്ങൾ പറഞ്ഞു ബോധിപ്പിച്ചു. പരമു, താൻ കാലങ്ങളായി വളർത്തുന്ന കുതിരയയാണതെന്ന് പറഞ്ഞു. എന്നാൽ ബുദ്ധിമാനും വിവേകിയുമായ ഗ്രാമത്തലവൻ ഒരു വിദ്യ ചെയ്തു. തന്റെ കൊട്ടാരത്തിലെ വെളുത്ത കുതിരകളുടെ ഇടയിൽ ജൂപ്പിറ്ററിനെയും നിർത്തി. എന്നിട്ട് തങ്ങളുടെ കുതിരയെ ശരിയായി തെരഞ്ഞെടുക്കുവാൻ ദാമുവിനോടും പരമുവിനോടും പറഞ്ഞു. ആദ്യത്തെ ഊഴം പരമുവിന്റേതായിരുന്നു. പരമു അതിൽ പരാജയപ്പെട്ടു. ദാമു വന്നു ഒരു വിസിൽ മുഴക്കി ജൂപ്പിറ്റർ എന്നു വിളിച്ചു. അതുകേട്ട് ജൂപ്പിറ്റർ ദാമുവിന്റെ അരികിലേക്ക് ഓടി വന്നു. ഇതുകണ്ട ഗ്രാമത്തലവൻ ദാമുവിനെ കുതിരയുമായി പറഞ്ഞു വിടുകയും, പരമുവിനെ ശിക്ഷിക്കുകയും ചെയ്തു. ഗുണപാഠം : "സത്യസന്ധതയാണ് ഏറ്റവും നല്ല നയം. " "Honesty is the best policy. "
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ