സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/ഭൗതികസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്‍കൂൾ ലൈബ്രറി

' വായിച്ചു വളർന്നാൽ വിളയും ' എന്ന കുഞ്ഞുണ്ണിമാഷിന്റെ ആപ്തവാക്യം അന്വർത്ഥമാക്കികൊണ്ട് ആധുനിക സൗകര്യങ്ങളോടെ , കമ്പ്യൂട്ടർ വത്കരിച്ച ലൈബ്രറി സജ്ജമാണ് .

ക്ലബ് പ്രവർത്തനങ്ങൾ

വിദ്യാർത്ഥികളിൽ ശാസ്‍ത്ര കൗതുകം വളർത്തുന്നതിന് സയൻസ് ക്ലബ് , ഗണിത ശാസ്ത്ര ക്ലബ് , സാമൂഹ്യ ശാസ്‍ത്ര ക്ലബ് എന്നിവ പ്രവർത്തിക്കുന്നു .ഭാഷകൾ അനായാസമായി കൈകാര്യം ചെയ്യുവാൻ വിദ്യാരംഗം കലാസാഹിത്യവേദി ,ഇംഗ്ലീഷ് ,ഹിന്ദി ,സംസ്കൃതം എന്നീ ക്ലബുകളും പ്രവർത്തിക്കുന്നു .

സയൻസ് ലാബ്

ശാസ്‍ത്ര ,ഗണിതശാസ്‍ത്ര വിഷയങ്ങളിൽ കുട്ടികളുടെ പ്രാഗൽഭ്യം വർധിപ്പിക്കുന്നതിനാവശ്യമായ സൗകര്യങ്ങളോടുകൂടിയതാണ് ലാബ് .

ഐ ടി ലാബ്

ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഐ ടി ലാബ് കുട്ടികൾക്ക് പഠനം എളുപ്പവും രസകരവുമാക്കിത്തീർക്കുന്നു .

യാത്രാസൗകര്യം - സ്കൂൾ ബസ്

വിദ്യാർത്ഥികളുടെ യാത്ര സുഗമമാക്കുന്നതിനുവേണ്ടി അധ്യാപകരുടേയും പി ടി എ യുടേയും നേതൃത്വത്തിൽ ,ഉയർന്ന സുരക്ഷിതത്വത്തിലും സാധാരണക്കാർക്ക് അനുയോജ്യമായ നിരക്കിലും , 12 ബസുകൾ സർവ്വീസ് നടത്തുന്നു .

ആഘോഷങ്ങൾ - പഠനയാത്രകൾ

ദിനാചരണങ്ങളിലൂടെ മൂല്യങ്ങൾ കുട്ടികളിൽ എത്തുന്ന വിധം ഉചിതമായ രീതിയിൽ ആഘോഷിക്കുന്നു . പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി അഞ്ച് ദിവസത്തെ പഠനയാത്ര നടത്തിവരുന്നു , മറ്റു വിദ്യാർത്ഥികൾക്കായി ഏകദിന യാത്രയും .

ബാന്റ് സെറ്റ്

സ്‍കൂളിന്റെ ആഘോഷങ്ങൾക്ക് നിറപ്പകിട്ട് നൽകി 25 അംഗങ്ങളുള്ള ഒരു ബാന്റ് ട്രൂപ്പ് ഇവിടെ പ്രവർത്തിക്കുന്നു .

സ്‍മാർട്ട് സ്‍കൂൾ ,ഹെൽപ്ഡെസ്ക് & കൗൺസിലിങ്

വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തെ ലക്ഷ്യമാക്കിക്കൊണ്ട് ,സ്‍മാർട്ട് സ്‍കൂളിന്റെ നേതൃത്വത്തിൽ സെമിനാറുകളും വിദ്യാർത്ഥികൾക്ക് മാർഗനിർദ്ദേശം നൽകുന്നതിനായി ഹെൽപ്‍ഡെസ്‍ക്കും ഇവിടെ പ്രവർത്തിച്ചുവരുന്നു . അതോടൊപ്പം കുട്ടികളിലുള്ള മാനസിക വൈകല്യങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനാവശ്യമായ ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകിക്കൊണ്ട് കൗൺസിലിങ്ങും സജ്ജമാണ് .

കെയർ & പുവർ ഫണ്ട്

നല്ല പാഠം പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന കെയർ & പുവർ ഫണ്ട് , വിദ്യാർത്ഥികളിൽനിന്നും സ്റ്റാഫ് അംഗങ്ങളിൽനിന്നും സംഭാവനകൾ സ്വീകരിച്ച് സാമ്പത്തികസഹായം നൽകിവരുന്നു .

ഇൻഡോർ സ്റ്റേഡിയം

സ്‍കൂൾ അസംബ്ലി ,മീറ്റിംങ്ങുകൾ ,സെമിനാറുകൾ ,ഗെയിംസ് പരിശീലനങ്ങൾ തുടങ്ങിയവ നടത്തുന്നതിന് സൗകര്യപ്രദമായ ഇൻഡോർ സ്റ്റേഡിയം സജ്ജമാക്കിയിട്ടുണ്ട് .