സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/നേട്ടങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈസ്കൂൾ വിഭാഗത്തിൽ 26 ക്ലാസ് മുറികൾ ഹൈടെക് ആയി സജ്ജീകരിച്ചു.ഇൻഡോർ സ്റ്റേഡിയം നവീകരിച്ചു. 44 ക്ലാസ്സ്മുറികളോട്കൂടിയ മൂന്നുനിലകെട്ടിടം. എല്ലാ വിധ സജ്ജീകരണങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ്. കാർഡ് സിസ്റ്റത്തോടു കൂടിയ ലൈബ്രറി. ആധുനികവും ആനുകാലികസൗകര്യങ്ങളുമുള്ള നവീകരിച്ച കമ്പ്യൂട്ടർലാബ്. എല്ലാ വിഷയങ്ങൾക്കും സ്കൂൾക്ലബ്ബുകൾ . നല്ല രീതിയിൽ പ്രവർത്തിക്കുന്ന ടൂറിസം, ഫാർമേഴ്സ്, ഫിലാറ്റലി ക്ലബ്ബുകൾ. എല്ലാ വർഷവും രാഷ്‍ട്രപതി അവാർഡ് നേടുന്ന സ്കൗട്ട് ഗൈഡ്സ് യൂണിറ്റുകൾ. മൂന്ന് സ്കൂൾ ബസ്സുകൾ , കഠിനാദ്ധ്വാനവും സഹകരണവും കാഴ്ചവയ്ക്കുന്ന പിടിഎ, മെച്ചപ്പെട്ട ഉച്ചഭക്ഷണം. 41 ഹൈസ്കൂൾ അധ്യാപകരും, 21അപ്പർപ്രൈമറി അധ്യാപകരും, 7അനധ്യാപകരും ഉണ്ട്. നല്ല പ്രവർത്തനം കാഴ്ച്ചവെച്ച് വിരമിച്ച 8 പ്രധാനാദ്ധ്യാപകരും, 59 അദ്ധ്യാപകരും, 8 അനാദ്ധ്യാപകരും. പൂർവ്വ വിദ്യാർത്ഥികൾ പലരും ഇപ്പോൾ ഉയ൪ന്നനിലകളിൽ ശോഭിക്കുന്നു. ഇന്ത്യ൯ പ്രസിഡന്റിൽ നിന്നും പൂ൪വ്വ വിദ്യാ൪ത്ഥിയായ ദിവ്യ ടിവി. "ജീവ൯ രക്ഷാ" പതക് പുരസ്കാരം ഏറ്റുവാങ്ങി.

പുതിയ അധ്യയന വർഷത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു.