സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

"Prevention is better than cure"

പ്രതിരോധമാണ് പ്രതിവിധിയേക്കാൾ നല്ലത് . രോഗമില്ലാത്ത അവസ്ഥയും ശാരീരികവും മാനസീകവും സാമൂഹ്യപരമായ സുസ്ഥിതി ആണ് ആരോഗ്യം .രോഗം വരാതിരിക്കുവാൻ നമ്മൾ ഒരു പാട് പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കേണ്ടത് ഉണ്ട് . വ്യക്തി ശുചിത്വവും പരിസര ശുചിത്വവും കൃത്യ മായും പാലിക്കേണ്ടത് ഉണ്ട് . നമ്മുടെ വീടും പരിസരങ്ങളും മലിനമാവാതെ ശ്രദ്ധിക്കണം. ജൈവ വസ്തുക്കളും അജൈവ വസ്തുക്കളും തരം തിരിച്ച് സൂക്ഷിക്കണം. വെള്ളം കെട്ടി കിടക്കാനുള്ള അവസരം ഉണ്ടാകരുത് .വെള്ളം കെട്ടികിടന്നാൽ കൊതുക് ജന്യ രോഗങ്ങളും പകർച്ചവ്യാധികളും ഉണ്ടാകും . കിണർ ക്ലോറിനേഷൻ ചെയ്യുകയും ആഴ്ച്ചയിൽ ഒരിക്കൽ ഡ്രൈഡേ ആചരിക്കുകയും ചെയ്യണം . രോഗ പ്രതിരോധത്തിന് വ്യക്തി ശുചിത്വം അത്യാവശ്യമാണ് . രണ്ടു നേരവും കുളിക്കുക, ആഹാരത്തിന് മുൻപും ശേഷവും കൈകൾ സോപ്പിട്ട് കഴുകുക ,നഖങ്ങൾ വെട്ടി വൃത്തി ആക്കണം .എന്നീ വ്യക്തി ശുചിത്വം കൃത്യ മായി പാലിച്ചാൽ രോഗങ്ങൾ തടയാൻ ആവും. ഈ കൊറോണ കാലത്ത് നമ്മുക്ക് അനുഭവമാണ് . പനിയോ ചുമയോ, പകർച്ചവ്യാധികളോ ള്ളപ്പോൾ മറ്റുള്ളവർക്ക് പകരാതിരിക്കുവാൻ വേണ്ടിയും സമൂഹ്യ വ്യാപനം തടയുന്നതിനും ചുമക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും തൂവാലകൊണ്ട് മറച്ചു പിടിക്കുക, ആൾക്കൂട്ടത്തിൽ അകലം പാലിക്കുകയും വേണം. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനു വേണ്ടി കൃത്യമായ ആഹാരം കഴിക്കണം. വിറ്റാമിനുകൾ അടങ്ങിയ ആഹാരപദാർത്ഥങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തണം .ധാരാളം വെള്ളം കുടിക്കണം .പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകിയതിനു ശേഷമേ ഉപയോഗിക്കാവൂ .ഇങ്ങനെ ആഹാര ക്രമങ്ങൾ കൃത്യമായി പാലിച്ചാൽ രോഗ പ്രതിരോധ ശേഷി വീണ്ടെടുക്കുവാൻ ആവും .ജൈവ കൃഷി രീതികൾ പ്രോത്സാഹിപ്പിക്കണം .ഇങ്ങനെ നമ്മുക്കും നമ്മുടെ സമൂഹത്തിനും രോഗത്തിൽ നിന്ന് പ്രതിരോധിക്കാനായി കൈകോർക്കാം.

ആതിര വിനോദ്
8 എ സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് , അയർക്കുന്നം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം