സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/അക്ഷരവൃക്ഷം/നോവിന്റെ കാഹളം

നോവിന്റെ കാഹളം


പ്രകൃതിയാം അമ്മേ,
നിൻ സ്വപ്നസൗന്ദര്യം
ഒരു കവിതയായി വർണ്ണിപ്പാൻ
ഞാനിതാ നിൻ മുൻപിൽ
തൂലികത്തുമ്പിൽ വിരിയാനൊരുങ്ങി
അക്ഷര മൊട്ടുകൾ നിന്നെ തിരയുന്നു
കായലും തിരകളും
പക്ഷിതൻ ചിറകടിയും
പാറിപ്പറക്കും പൂമ്പാറ്റയും
കണ്ടീല നിന്നിൽ ‍‍ഞാനിവയൊന്നും
പ്ലാസ്റ്റിക്കും വൈറസും
വീശിയടിക്കും വിഷക്കാറ്റും
വറ്റിയ തോടും തടാകവും
എങ്ങും നിൻ നോവിൻ കാഹളം മാത്രം
പുഴകളും പൂക്കളും പൂമ്പാറ്റയും
ഭൂമിതൻ പച്ചപ്പരവതാനിയും
ഹിമകണം പേറി നിൽക്കുമാ മൊട്ടക്കുന്നുകളും
ഇനി ഇല്ല നാളെയുടെ മക്കൾക്കായി
അമ്മേ നീ ഏറ്റുവാങ്ങിയ നോവിന്റെ
പ്രതികാരമോ ഈ കോവിഡ്?
മാപ്പേകുക അമ്മേ, മറന്നിടുക
ഈ മാനവർ മടങ്ങീടാം നിൻ മടിത്തട്ടിലേയ്ക്ക്
 

ഡയസ് ജെ മണ്ണനാൽ
8 എ സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് , അയർക്കുന്നം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത