സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ പരിസ്ഥിതി

പരിസ്ഥിതി നശീകരണം ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്താണ്. പാടം ചതുപ്പുകൾ മുതലായവ, കാടുകൾ, മരങ്ങൾ മുതലായ വെട്ടി നശിപ്പിക്കുക, കുന്നുകൾ ,പാറകൾ ഇവയെ ഇടിച്ചു നിരപ്പാക്കുക ,വ്യവസായ ശാലകളിൽ നിന്നുള്ള പുക മൂലം അന്തരീക്ഷം മലിനമാക്കുക, പ്ലാസ്റ്റിക് വസ്തുക്കളുടെ വേസ്റ്റുകൾ ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുക ,അങ്ങനെ മലിനജലം മൂലം വെള്ളം വിഷമയമാകുന്നു. അങ്ങനെ അനേകം കാരണങ്ങൾ മൂലം നമ്മുടെ പരിസ്ഥിതി ഇന്ന് മാറിക്കൊണ്ടിരിക്കുന്നു.മനുഷ്യൻറെ നിലനിൽപ്പിന് തന്നെഭീഷണിയായികൊണ്ടിരിക്കുകയാണ്. നമ്മുടെ പരിസ്ഥിതിയെ കുറിച്ച് പാടിപ്പുകഴ്ത്തിയ കവികൾ ഏറെയുണ്ട്. എന്നാൽ പരിസ്ഥിതി സംരക്ഷണത്തിൽ നാം വളരെ പിറകിലാണ്. ഹരിത കേരള മിഷൻ പോലുള്ള പദ്ധതികൾ കേരള സർക്കാർ തുടങ്ങിയിട്ടുണ്ട് . എന്നാലും ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണം വളരെ ശ്രദ്ധയോടെ ചെയ്യണം. പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന പ്രവർത്തനങ്ങൾ, ജീവിത രീതി നമുക്ക് വേണ്ട എന്ന തിരിച്ചറിവ് നമ്മുക്ക് ഉണ്ടാവട്ടെ .

ബിൽറ്റ ബിനോയ്
6 എ സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് , അയർക്കുന്നം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം