സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/അക്ഷരവൃക്ഷം/ഉണരുവിൻ സോദരരേ

Schoolwiki സംരംഭത്തിൽ നിന്ന്
ഉണരുവിൻ സോദരരേ


ഉണരുവിൻ സോദരരെ
ഉണരുവിൻ‍‍‍‍‍‍ നിങ്ങൾ
കോവിഡിനെ തുരത്തുവാൻ
ഉണരുവിൻ നിങ്ങൾ
ലോകമെമ്പാടും കോവിഡ് ഭീതിയാകുമ്പോൾ
കരുതി നിൽക്കണം നമ്മൾ അകന്നു നിൽക്കണം
സർക്കാരിൻ കൽപ്പനയിൽ പറയുന്ന കാര്യങ്ങൾ
അതിജീവനത്തിൻ മാർഗ്ഗം അല്ലയോ
അനുസരിച്ചാൽ നാടിന്റെ നന്മയായി തീർന്നിടാം
അകലാതെ അകലണം നാളേക്ക് വേണ്ടി
വൈറസിൽ നിന്നൊരു മോചനം നേടുവാൻ
സകലതും നമ്മൾ മാറ്റി വയ്ക്കണം
അകലത്തു നിന്നുള്ള രക്ത ബന്ധങ്ങളും
അണപൊട്ടിയൊഴുകുന്ന സ്നേഹബന്ധങ്ങളും അകറ്റി നിർത്തണം
നമ്മൾ കരുതി നിൽക്കണം
സ്വന്തം ജീവൻ ബലി നൽകി
കോവിഡിനെ തുരുത്തുന്ന പടയാളികൾ ആണല്ലോ നമ്മുടെ ശക്തി
പോലീസും ഡോക്ടറും നഴ്സുമാരും ആണല്ലോ
നമ്മുടെ ജീവൻ കാക്കും മാലാഖമാർ
 

ഹർഷ സന്തോഷ്
9 എ സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് , അയർക്കുന്നം
എറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത