സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്/സ്പോർട്സ് ക്ലബ്ബ്-17
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ എന്ന ആപ്തവാക്യത്തിലൂന്നി ഈ സ്‌കൂളിലെ സ്പോട്സ് ക്ളബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ ആരോഗ്യ പരിപാലനത്തിനായി ദിവസേന എല്ലാ കുട്ടികൾക്കും എക്സർസൈസ് ചെയ്യാനുള്ള അവസരം നൽകുന്നു. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ സ്പോർട്സിൽ താല്പര്യമുള്ള കുട്ടികൾക്ക് പ്രേത്യേക പരിശീലനം നൽകുന്നു. ഇവിടെ സംസ്ഥാന തലത്തിൽ മത്സരിക്കാൻ പ്രാപ്തിയുള്ളതും സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ളതുമായ ഫുട്‍ബോൾ ടീമും വോളിബോൾ ടീമും ഉണ്ട്. അത്‍ലറ്റിക്സിലും പ്രെത്യേക പരിശീലനം നൽകുകയും വിവിധ തലങ്ങളിലുള്ള മത്സരങ്ങളിൽ ഈ സ്‌കൂളിലെ കുട്ടികൾ സമ്മാനാർഹരാകുകയും ചെയ്തിട്ടുണ്ട്.