സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ പുരോഗതി

Schoolwiki സംരംഭത്തിൽ നിന്ന്
പുരോഗതി

സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. അതുകൊണ്ടു തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്. ഭൂമിയിലെ ചൂടിന്റെ വർദ്ധനവ്, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, ഉപയോഗശൂന്യമായ മരുഭൂമികളുടെ വർദ്ധനവ്, ശുദ്ധജലക്ഷാമം, ജൈവവൈവിദ്ധ്യ ശോഷണം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്. നമ്മുടെ അദ്ധ്യാപകരിൽ നിന്നും നമ്മുടെ പാഠപുസ്തകത്തിൽ നിന്നും നമുക്ക് ലഭിക്കുന്ന അറിവുകൾ നമ്മുടെ മുതിർന്നവരുമായി നമുക്ക് പങ്ക് വയ്ക്കാം. അങ്ങനെ നമ്മൾ കുട്ടികൾക്ക് പരിസ്ഥിതിയെ സംരക്ഷിക്കാൻ കഴിയുന്നത് ചെയ്യാം.

അഭിനവ് കൃഷ്ണ
1 ബി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം