സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ജാഗ്രത... ജാഗ്രത...

Schoolwiki സംരംഭത്തിൽ നിന്ന്


ജാഗ്രത... ജാഗ്രത...

ചൈനയെന്ന നാട്ടിൽ നിന്ന് ഉയർന്നുവന്ന ഭീകരൻ
ലോകമാകെ ജീവിതം തകർത്തുകൊണ്ടു നീങ്ങവേ
നോക്കുവിൻ ജനങ്ങളേ കേരളത്തിലാകെയും
ഒത്തുചേർന്നുതീർത്തിടാം കരുതലും കരുണയും

മൂർച്ചയേറുമായുധങ്ങളല്ല ജീവനാശ്രയം
ഒത്തുചേർന്നമാനസങ്ങൾ തന്നെയാണതോർക്കണം
കൊറോണയാൽ മരിച്ചിടാതെ കാക്കണം പരസ്പരം
ഒത്തുചേരാം കൂട്ടരേ കരുതണം ജയത്തിനായ്

നാട്ടിലാകെ ഭീതിയായ് പടർന്നതാം വസൂരിയെ
കുത്തിവയ്പ്പിലൂടെ തീർത്ത് കേരളം ചരിത്രമായ്
സ്വന്ത ജീവിതം ബലികൊടുത്തുകോടി മാനുഷർ
പുതുതലമുറയ്ക്കുവേണ്ടി നേടിയ വിമോചനം

രോഗവാഹിയായവന്റെ സ്നേഹമുള്ള സ്പർശനം
ജീവനാശം വരുത്തിടുമെന്ന് നാം കരുതിടാം
സ്നേഹസൗഹൃദത്തിനാലെ പെരുമയുള്ളൊരിറ്റലി
കണ്ണുനീരിൽ വീണടിഞ്ഞ കാഴ്ചനിങ്ങൾ കണ്ടുവോ

പോകണം നമുക്കേറെ ദൂരമെന്നതോർക്കണം
ദിശമറന്നു പോയിടാതെ മിഴിയുയർത്തി നോക്കണം
നോവതേറിടാം കരുത്തു നേടണം നിരാശയിൽ
കൊറോണയെന്ന ഭീതിയെ തുരത്തുവാൻ പഠിക്കണം

നാളെയെന്നൊന്നില്ലനമ്മൾ ഇന്നു തന്നെ ഉണരേണം
താഴ്വഴിയിൽ വൃത്തി ശുദ്ധി നമ്മളെ നയിക്കേണം
കരുതലെന്നൊരാശയം മരിക്കയില്ല ഭൂമിയിൽ
കേരളമാം കൊച്ചു സ്വർഗ്ഗം അന്നുമിന്നുമിങ്ങനെ

നിരഞ്ചന ജിജി
4 ബി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത