സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട
അപ്പുവും ലുട്ടുവും കൂട്ടുകാരായിരുന്നു. അപ്പു നല്ല കുട്ടിയായിരുന്നു. അവൻ നല്ല ശീലങ്ങൾക്കുടമയായിരുന്നു. എന്നാൽ ലുട്ടുവോ അനുസരണ തീരെയില്ലാത്ത കുട്ടിയായിരുന്നു. ഒരു ദിവസം അവരുടെ ക്ലാസ്സ് ടീച്ചർ എല്ലാവരോടുമായി പറഞ്ഞു. കുട്ടികളെ, പലവിധത്തിലു സംക്രമിക രോഗങ്ങൾ പടരുന്ന സമയമാണിത്. രോഗം വന്നിട്ട് ചികത്സിക്കുന്നതിലും ഭേദം രോഗം വരാതെ നോക്കുന്നതാണ്. അതിനാൽ നിങ്ങൾ എല്ലാവരും വൃത്തിയായി നല്ല ശീലങ്ങൾ പാലിക്കണം. കുട്ടികൾ എല്ലാവരും തലകുലുക്കി സമ്മതിച്ചു. ക്ലാസ്സ് കഴിഞ്ഞ് തിരികെ വീട്ടികേയ്ക്ക് മടങ്ങുകയായിരുന്നു അപ്പുവും ലുട്ടുവും. വഴിയിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്നതുകണ്ട ലുട്ടു അതിലേയ്ക്ക് എടുത്തുചാടി. ലുട്ടുവിനെ അപ്പു അരുത് എന്നു പറഞ്ഞ് വിലക്കി. രോഗാണുക്കളെക്കുറിച്ച് ടീച്ചർ പറഞ്ഞത് നീ ഓർമ്മിക്കുന്നില്ലേ എന്നു അപ്പു അവനോടു ചോദിച്ചു. ഒന്നുപോടാ ആരോഗ്യമുള്ളവർക്ക് രോഗങ്ങളൊന്നും വരില്ല ലുട്ടു മറുപടി പറഞ്ഞു. അപ്പോഴാണ് വൃത്തി ഹീനമായ പെട്ടിയിൽ ഐസ്സ്ക്രീം കൊണ്ടുവരുന്ന ഒരാളെ ലുട്ടു കണ്ടത്. അപ്പു വിളിച്ചിട്ടും നിൽക്കാതെ ലുട്ടു അയാൾക്കരികിലേയ്യ്ക്ക് ഓടി. ആ വ്രുത്തിഹീനമായ കൈകൾകൊണ്ടുതന്നെ അവൻ ഐസ്ക്രീം വാങ്ങി കഴിച്ചു.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ