സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശാരീരികവും  മാനസികവുമായ നല്ല ആരോഗ്യമുള്ള തലമുറയെ   വാർത്തെടുക്കാൻ  കായിക പരിശീലനത്തിന് കഴിയും. വ്യായാമം ചെയ്യുന്നവർക്ക് രോഗപ്രതിരോധ -.ശേഷി വർദ്ധിക്കുന്നു. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുള്ള എന്ന ചൊല്ല് നമ്മൾ കേട്ടിട്ടില്ലേ .ആദ്യകാലങ്ങളിൽ നമ്മുടെ സ്കൂളിൽ കായിക പരിശീലനത്തിന് വേണ്ട സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. ഒരു ഗ്രൗണ്ട് പോലുമില്ലാതിരുന്ന കാലം .സ്പോർട്സിന് നല്ല പ്രാധാന്യം നൽകുന്ന നമ്മുടെ സ്കൂൾ മാനേജ്മെൻറ്. 2006 - ൽ HM ആയിരുന്ന  സിസ്റ്റർ വിക്ടോറിയയുടെയും ,മഹേഷ് സാറിന്റെയും ,മറ്റു അധ്യാപകരുടെയും,മാതാപിതാക്കളുടെയും നേതൃത്വത്തിൽ സ്കൂളിൽ ഒരു ഗ്രൗണ്ട് എന്ന സ്വപ്നം സാധ്യമായി. ഈ ഗ്രൗണ്ടിൽ ചിട്ടയായ പരിശീലനത്തിലൂടെനമ്മുടെ കുട്ടികളെ സംസ്ഥാനതലത്തിലും ദേശീയതലത്തിലും വരെ എത്തിക്കാൻ നമുക്ക് സാധിച്ചു. ഇന്ന്  നമ്മുടെ കുട്ടികളിലൂടെ  സംസ്ഥാനതലത്തിലും ദേശീയതലത്തിലും വരെ നമ്മുടെ സ്കൂളിൻറെ പേര് അറിയപ്പെടാൻ തുടങ്ങി. ഒരു ചെറിയ ജില്ലയായ വയനാട്ടിൽ നിന്നും ദേശീയ  ദേശീയതലത്തിൽ വരെ എത്തിനിൽക്കുന്ന നമ്മുടെ കുട്ടികളുടെ കായിക മികവ് എടുത്ത് പറയേണ്ടി ഇരിക്കുന്നത് തന്നെയാണ്.ഇതെല്ലം നേടാൻ കുട്ടികളെ പ്രാപ്തരാക്കിയത് സ്കൂളിലെ കായിക അധ്യാപകനായ മഹേഷ് സാറിന്റെ ചിട്ടയായ പരിശീലനത്തിലൂടെയുമാണ് . 2008കണ്ണൂരിൽ നടന്ന സംസ്ഥാന മീറ്റിൽ നമ്മുടെ സ്കൂളിന് അഭിമാനമായി മാറിയ നീതു മോൾ ലോങ്ജംപിൽ സ്ഥാപിച്ച മീറ്റ് റെക്കോർഡ് ഇന്നും നമ്മുടെ സ്കൂളിൻറെ പേരിൽ നില നിൽക്കുന്നത് നമുക്ക് ഏറെ അഭിമാനം നൽക്കുന്നതാണ്. എല്ലാ വർഷവും കുട്ടികളുടെ കഴിവ് കണ്ടെത്താൻ സ്പോർട്സ് മീറ്റ് സ്കൂളിൽ നടത്താറുണ്ട്. വർഷങ്ങൾക്ക് മുൻപ് മലയാള മനോരമ പത്രത്തിൽ  വന്ന ഒരു വാർത്ത ഇങ്ങനെയാണ് ആണ് .നിശബ്ദതയെ വേഗം കൊണ്ട് തോൽപ്പിച്ച് സെന്റ് റോസല്ലോസ്  സ്കൂളിലെ കുട്ടികൾ  ........ആ വാക്കുകൾ ഇന്നും അന്വർത്ഥമാക്കികൊണ്ടിരിക്കുകയാണ് നമ്മുടെ കുട്ടികൾ