സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബ്

ബധിര വിദ്യാർത്ഥികളായ കുഞ്ഞുങ്ങൾ തങ്ങൾക്ക് താല്പര്യമുള്ള ക്ലബ്ബിലെ അംഗങ്ങൾ ആകുന്നു. അതിനുശേഷം അവരിൽനിന്നും സെക്രട്ടറി ക്യാഷർ തുടങ്ങിയവരെ തെരഞ്ഞെടുക്കുന്നു. സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങൾ രണ്ടാഴ്ചയിലൊരിക്കൽ അരമണിക്കൂർ യോഗം സംഘടിപ്പിക്കുന്നു .ക്ലബ്ബ് പ്രവർത്തനങ്ങൾ വിലയിരുത്തുകയും തുടർ പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യുകയും ചെയ്യാനുള്ളതാണ് ഈ യോഗങ്ങൾ . പ്രധാനമായും സോഷ്യൽ സയൻസ് ക്ലബ്ബിൽ ദിനാചരണങ്ങൾ, സെമിനാർ ,വീഡിയോ പ്രദർശനം ,ക്വിസ് മത്സരങ്ങൾ ,റാലി , ബോധവൽക്കരണ ക്ലാസുകൾ എന്നിവയാണ് ആണ് സംഘടിപ്പിക്കുന്നത്. മഹാന്മാരുടെ ദിനാചരണങ്ങൾ ചരിത്രസംഭവങ്ങൾ എന്നിവയെല്ലാം അതാതിന്റെ പ്രാധാന്യമനുസരിച്ച് മറ്റു കുട്ടികളുടെ സാന്നിധ്യത്തിൽ ക്ലബ്ബംഗങ്ങൾ ആഘോഷമായി ആചരിക്കാറുണ്ട്.നല്ല പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക പതിവാണ്. സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ജന്മദിനം ആഘോഷിക്കുന്ന കുട്ടികൾ മധുരം നൽകുന്നതിന് പകരം ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്യണമെന്ന് പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി. അത് വൻ വിജയമായിരുന്നു