സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/വിനോദയാത്ര
സഞ്ചാരം രസകരമായ ഒരു അനുഭവമാണ് അറിവിന്റെ വാതയാനങ്ങൾ തുറക്കുന്നതിന് യാത്രയോളം പറ്റുന്ന മറ്റൊരു മാർഗ്ഗവുമില്ല. വിദ്യാഭ്യാസമെന്നാൽ മാനസികവും ശാരീരികവും ബുദ്ധിപരവുമായ വികാസമാണ്. സ്വയം അനുഭവങ്ങളിലൂടെ അറിവ് ശേഖരിക്കുമ്പോൾ പാഠപുസ്തകങ്ങൾ നൽകുന്ന അറിവിനപ്പുറത്തേക്ക് ചെന്ന് പ്രായോഗിക ജീവിതത്തിലെ സത്യമുള്ള മുഖംകൂടി ദർശിക്കാനാകും. കല, ശാസ്ത്രം, ചരിത്രം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് പഠനയാത്ര ഒരു പാഠ്യനുബന്ധ പ്രവർത്തനമാണ്.