സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഭാഷാ ക്ലബ്

ഭാഷാ ക്ലബ്ബിൽ മലയാളം ഇംഗ്ലീഷ് ഭാഷകളും ആംഗ്യഭാഷയും കൂടുതൽ ഇഷ്ടപ്പെടുന്ന കുട്ടികളാണ് അംഗങ്ങളായി ചേരുന്നത്. അവർ തന്നെ തങ്ങളുടെ സെക്രട്ടറിയും ക്യാഷ് റെയും തിരഞ്ഞെടുക്കുന്നു. രണ്ടാഴ്ചയിലൊരിക്കൽ കുട്ടികൾ അരമണിക്കൂർ യോഗം ചേരുന്നുണ്ട്. കുട്ടികളുടെ ഭാഷ അഭിരുചി വർധിപ്പിക്കുന്നതിന് ഭാഷാ അധ്യാപകരുടെ നേതൃത്വത്തിൽ ഭാഷാ ക്ലബ് പ്രവർത്തിക്കുന്നു .ഇംഗ്ലീഷ് , മലയാളം , ആംഗ്യഭാഷ എന്നീ ഭാഷകളിൽ  ഭാഷാനൈപുണ്യം കൈവരിക്കുന്നതിന് അക്ഷരമുറ്റം, വായനക്കളരി ,അടിക്കുറിപ്പ് മത്സരം ,പത്രവാർത്ത തയ്യാറാക്കുക ,ലൈബ്രറി ആസ്വാദനക്കുറിപ്പ് അവതരണം ,നാടകം, മൂകാഭിനയം , മൈംഎന്നീ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സാഹിത്യകാരന്മാരുടെ ചിത്രങ്ങളും ചരിത്രങ്ങളും ശേഖരിച്ച് ആൽബം തയ്യാറാക്കുക, പ്രധാനപ്പെട്ട അവാർഡ് ജേതാക്കളുടെ ചിത്രങ്ങൾ,  സാഹിത്യരചനകളും ശേഖരിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും അധ്യാപകരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ച് വായനാമത്സരം , ചിത്രരചനാമത്സരം ,ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കുകയും ക്ലാസ് ലൈബ്രറി കൂടുതൽ മനോഹരമാക്കൽ പ്രവർത്തനം സജീവമാക്കുകയും ചെയ്യുന്നു . ഓരോ ദിനാചരണത്തോട്ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും പ്രോത്സാഹന സമ്മാനം നൽകാറുണ്ട്