സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/പ്രവർത്തിപരിചയ പരിശീലനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഓരോ കുട്ടിയിലുമു ള്ള അന്തർലീനമായ കഴിവുകളെ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുക അതോടൊപ്പം അവരെ നാളത്തെ സ്വയംപര്യാപ്തരായ പൗരന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിപരിചയ പരിശീലനം നടത്തി വരുന്നത്. ഏതു തൊഴിലിനും അതിന്റേതായ  മഹത്വം ഉണ്ടെന്ന ബോധ്യം കുട്ടികളിൽ  സൃഷ്ടിക്കുന്നതിനും തൊഴിൽ തൽപരരായ വിദ്യാർഥികളെ സമൂഹത്തിനു നൽകാൻ ഉതകുന്ന രീതിയിലുമാണ് പരിശീലന പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.ഹാൻഡ് എംബ്രോയ്ഡറി, പെയിൻറിംഗ്,കയർ ചവിട്ടി നിർമ്മാണം, മുള ഉൽപ്പന്നങ്ങൾ,

ചൂരൽ ഉൽപ്പന്നങ്ങൾ, ബാഡ്മിൻറൺ/ വോളിബോൾ നെറ്റ് നിർമാണം,റെക്സിൻ ഉൽപ്പന്നങ്ങൾ, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, ഫയൽനിർമാണം,കക്ക ഉൽപ്പന്നങ്ങൾ,കുട നിർമ്മാണം,കൈത്തുന്നൽ,

കളിമൺ നിർമാണം, മുത്ത് ഉല്പന്നങ്ങൾ, തുടങ്ങിയവ ഇവിടെ പരിശീലിപ്പിക്കുന്നു