സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/പുലരി ദിനപത്രം
🌹കുട്ടികളിലെ ആറിവ്, ഭാഷ, സർഗാത്മക ശേഷി, ഭാവന എന്നിവ വളർത്തുന്നതിന് 2006 - 2007 അധ്യയന വർഷം മുതൽ പുലരി ദിനപത്രം ആരംഭിച്ചു. കുട്ടികളും അധ്യാപകരും ചേർന്ന എഡിറ്റോറിയൽ ബോർഡാണ് ദിനപത്രം തയ്യാറാക്കിയിരുന്നത്. നൂതന കണ്ടുപിടിത്തങ്ങൾ, മത, സാമൂഹിക, രാഷ്ട്രീയ മാറ്റങ്ങൾ, സ്കൂൾ പ്രവർത്തനങ്ങൾ, അറിയിപ്പുകൾ, കുട്ടികളുടെ വിവിധ കലാസൃഷ്ടികൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിരുന്നു. ഇതോടനുബന്ധിച്ച് പതിപ്പ്, വോൾ മാഗസിൻ,കയ്യെഴുത്തു മാഗസിൻ തുടങ്ങിയവയും ആരംഭിച്ചു.