സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ ശുചിത്വത്തിന്റെ പ്രാധാന്യം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിന്റെ പ്രാധാന്യം

<p? ആരോഗ്യംപോലെത്തന്നെ പ്രാധാന്യമുള്ള ഒന്നാണ് ശുചിത്വം.നമ്മുടെ ദൈനംദിന ജീവിതത്തിൽ ശുചിത്വത്തിനുള്ള പ്രാധാന്യം ഒഴിച്ചുകൂടാൻ സാധിക്കാത്തതാണ്. മാത്രമല്ല ആരോഗ്യാവസ്ഥ ശുചിത്വഅവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. പക്ഷെ നമ്മുടെ ചുറ്റും നോക്കുമ്പോൾ നാം ശുചിത്വത്തിന്റെ കാര്യത്തിൽ പിന്നോട്ടാണ് എന്ന് നമുക്ക് മനസിലാക്കാവുന്നതാണ്.

        വ്യക്തിശുചിത്വം നമ്മളിൽ പലരും പ്രാധാന്യം കല്പിക്കാറുണ്ട് എന്നാൽ പരിസരശുചിത്വത്തിലും പൊതുശുചിത്വത്തിലും. നാം പ്രാധാന്യം കല്പിക്കാത്തതെന്താണ്? തന്റെ വീടിനു ചുറ്റും ശുചീകരിച്ചശേഷം അത് പൊതുവിടങ്ങളിൽ വലിച്ചെറിയുന്നു ആ മനോഭാവമാണ് നാം ആദ്യം മാറ്റേണ്ടത്. അത് തനിക്ക്ക്കൂടി ദോഷം ചെയ്യുമെന്നത് നാം പലപ്പോഴും മറന്നുപോകുന്നു. ഈ അവസ്ഥയ്യ്ക്ക്  മാറ്റം വന്നേതീരൂ. 
        ഇത്തരമൊരു പ്രവണതയിലൂടെ നാം ഇന്ന് നേരിടുന്ന  പ്രശ്നങ്ങൾക്ക് അതിരില്ലാതായിരിക്കുന്നു. പകർച്ചാവ്യാധികൾ ശുചിത്വമില്ലായ്മയ്യ്ക്ക് കിട്ടുന്ന പ്രതിഫലമാണ്. ഇത് നാം തിരിച്ചറിയണം. മാലിന്യക്കൂമ്പാരവും ദുർഗന്ധവും മൂലം പാതയോരങ്ങളിലൂടെ സഞ്ചരിക്കാൻപോലും സാധിക്കാത്ത സാഹചര്യത്തിലൂടെയാണ് നാം ഓരോരുത്തരും കടന്നു പോകുന്നത്. ആ    മാലിന്യങ്ങൾ മാറ്റം ചെയ്യാം അധികൃതർ നട്ടം തിരിയുന്നു.ഇത്തരം കാര്യങ്ങൾ   നമ്മുടെ കൂടെ ഉത്തരവാദിത്വമാണ് എന്ന് മനസിലാക്കി പെരുമാറാൻ നാം പഠിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിലുള്ള പെരുമാറ്റം തടയാനാണ് പ്രകൃതിസ്നേഹികളായ ചിലർ ബോധവത്കരണത്തിനായി ബോർഡുകൾ സ്ഥാപിക്കുന്നത്. എന്നാൽ എവിടെയാണോ ബോർഡുകൾ സ്ഥാപിക്കുന്നത് അവിടെ തന്നെ ചപ്പുചവറുകൾ വലിച്ചെറിയുക  എന്ന പ്രവണത മലയാളികൾക്ക് പൊതുവേയുണ്ട്. ശുചിത്വത്തിന്റെ പ്രാധാന്യം നാം മനസിലാക്കി പെരുമാറിയില്ലെങ്കിൽ  പ്രകൃതി നമുക്ക് തരുന്ന തിരിച്ചടികൾക്ക് നാം വലിയ വിലകൊടുക്കേണ്ടിവരും.അത് നാം നമ്മുടെ മനസ്സിൽ ഉറപ്പിക്കേണ്ടതാണ്. 
           വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുക എന്നതാണ് ശുചിത്വം.നാം നമ്മുടെ പരിസരം ശ്രദ്ധിച്ചു വീക്ഷിക്കുക, അവിടെയെല്ലാം നമ്മുക്ക് കാണാൻ സാധിക്കുന്നത് ശുചിത്വമില്ലായിമ തന്നെയാണ്. വീടുകൾ സ്കൂളുകൾ ഹോട്ടലുകൾ ആശുപത്രികൾ  റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി മനുഷ്യൻ എവിടെയെല്ലാം  പോകുന്നുവോ അവിടെയെല്ലാം ശുചിത്വമില്ലായിമയുണ്ട്. ഇത്‌ ഗൗരവമായി എടുക്കേണ്ട പ്രശ്നമാണ്. ഇതിനൊരു പരിഹാരം നാം കണ്ടെത്തണം. ഞാനും എന്റെ വീടും വൃത്തിയായാൽ മതിയെന്നധാരണ സ്വാർത്ഥ ചിന്ത വെടിയണം. പരിസര ശുചിത്വമോ പൊതുശുചിത്വമോ താൻ പരിഗണിക്കേണ്ടതില്ല അല്ലെങ്കിൽ അത് തന്റെ പ്രശ്നമല്ല എന്ന മനോഭാവം മാറ്റേണ്ടതാണ് തന്റെ വീടുപോലെതന്നെ പൊതുയിടങ്ങളും നാം ശുചീകരിക്കേണ്ടതുണ്ട്. 
      താനുണ്ടാക്കുന്ന മാലിന്യം ഇല്ലായിമ ചെയ്യേണ്ടത്  മറ്റാരോ  ആണ് എന്ന തെറ്റ്ധാരണ മാറ്റണം. ശുചിത്വവും സാമൂഹ്യബോധവും പൗരബോധവും ഉള്ള ഒരു സമൂഹത്തിൽ മാത്രമേ ശുചിത്വം സാധ്യമാകുകയുള്ളൂ. ഇത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് ഓരോ വ്യക്തിയും മനസിലാക്കണം. ശുചിത്വവുമില്ലായിമയും സാമൂഹ്യപ്രശ്നങ്ങളും കാരണം  പകർച്ചവ്യാധികൾ വ്യാപിക്കുന്നു. 
        പ്ലാസ്റ്റിക് മാലിന്യം, ജൈവമാലിന്യം, ഇലക്ട്രോണിക് മാലിന്യം എന്നിവ വേർതിരിച്ചു ശേഖരിക്കുക തുടങ്ങിയ കാര്യങ്ങൾ നാം ശ്രദ്ധിച്ചു ഇതിനായി നാം സമയം ചിലവഴിക്കണം.
റുക്സാന ആർ എസി
8B സെന്റ റോക്സ് എച്ച്.എസ്. തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം