സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ ലോകത്തെ ഭീതിയിലാക്കുന്ന കൊറോണ വൈറസ്
ലോകത്തെ ഭീതിയിലാക്കുന്ന കൊറോണ വൈറസ്
കൊറോണ വൈറസ് ലോകത്തെ ആശങ്ക പെടുത്തുകയാണ്. മനുഷ്യനെ കാർന്നു തിന്നുകയാണ് ഈ വൈറസ്. ചൈനയിലെ വുഹാൻ നഗരത്തിൽ കണ്ടുപിടിച്ച വൈറസ് ആരും പ്രതിഷിക്കാതെ രാജ്യങ്ങളിൽ നിന്നു രാജ്യങ്ങളിലേക്ക് പടർന്നു. ചൈനയിൽ മാത്രം ഒട്ടനേകം പേർ കൊറോണ ബാധിച്ചു മരിച്ചു. ലക്ഷക്കണക്കിനുപേർ ലോകമെബാടും നിരീക്ഷണത്തിലാണ്. ചൈന കൂടാതെ മറ്റു രാജ്യങ്ങളിളിലും മനുഷ്യർ മരിച്ചു. ഇനിയും മരണ സംഖ്യ ഉയർന്നേക്കാം . ഇപ്പോഴും പലർക്കും അറിയില്ല എന്താണ് കൊറോണ വൈറസ് എന്നു. വൈറസുകളുടെ ഒരു കൂട്ടമാണ് കൊറോണ. മൈക്രോ സ്കോപ്പിലൂടെ നിരീക്ഷിച്ചാൽ ഒരു കിരീടത്തിന്റെ രൂപമാണ്. ഇതുകൊണ്ടാണ് ക്രൗൺ എന്ന അർഥം വരുന്ന കൊറോണ പേര് നൽകിയിരിക്കുന്നത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരാൻ വളരെ കുറച്ചു സമയം മതി. മനുഷ്യർ ഉൾപ്പെടെയുള്ള സസ്തതികളുടെ ശ്വസന സംവിധാനങ്ങളെ തകളറിലാക്കാൻ കെൽപുള്ള കൊറോണ വൈറസുകളായിരുന്നു സാർഡ്, മെർസ് എന്നീ രോഗങ്ങൾക്ക് കരണമായിത്തീരുന്നത്. 2019-തിലാണ് കൊറോണ ആദ്യമായി കണ്ടത്തിയത്. ചൈനയിൽ കൂടാതെ ജപ്പാൻ,തായിലാൻഡ്, ഹോഗോഗ്, മക്കാവു, ദക്ഷിണ കൊറിയ, യു സ് തുടങ്ങി ഇടങ്ങളിൽ വൈറസ് ബാധ സ്ഥിതീകരിച്ചു. കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ്. പത്തു ദിവസത്തിനകം വൈറസ് ബാധിക്കുകയും രോഗം തിരിച്ചറിയുകയും ചെയ്യും.മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്കും, മുഷ്യരിൽ നിന്നും മൃഗങ്ങളിലേക്കും രോഗം പകരാനിടയുള്ളത് കൊണ്ട് തന്നെ അതിമ ജാഗ്രത വേണം. ഇടയ്ക്കിടെ കൈകൾ സോപോ, ഹാൻഡ് വാഷോ ഉപയോഗിച്ചു കഴുകണം, കൂടാതെ തുമ്മുപോളോ,ചുമക്കുമ്പോളോ തൂവാലയോ ടിഷ്യുവൊ കൊണ്ട് മറക്കണം. നമുക്കും ഇതിലൂടെ മാതൃകയാകാം. പേടി വേണ്ട ശ്രദ്ധ മതി
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം