സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ നന്മയോടൊപ്പം നിൽക്കക

നന്മയോടൊപ്പം നിൽക്കക

ഒരിടത്തൊരിടത്ത് ഒരു കർഷകൻ തന്റെ പാടത്ത് വിത്തു വിതച്ചു. അപ്പോൾ അതാ വരുന്നു ഒരു കൂട്ടം പ്രാവുകൾ. അവ വിത്ത് മുഴുവനും കൊത്തി തിന്നാൻ തുടങ്ങി. കൂട്ടത്തിൽ ഒരു കൊക്കും വെറുതെ അവരുടെ അടുത്ത് ഇരുന്നു. ഇങ്ങനെ പോയാൽ പാടത്ത് ഒന്നും ഉണ്ടാകില്ല എന്ന് കർഷകൻ പറഞ്ഞു. കർഷകൻ പാടത്ത് പ്രാവുകൾ വരാതിരിക്കുവാൻ എന്തെങ്കിലും ചെയ്യണം എന്ന് തീരുമാനിച്ചു. പിറ്റേന്ന് കൃഷിക്കാരൻ വലവിരിച്ചു. ഇതറിയാതെ വിത്തു തിന്നാൻ എത്തിയ പ്രാവുകൾ വലയിൽ കുടുങ്ങി ഒപ്പം കൊക്കും. കുറെ കഴിഞ്ഞപ്പോൾ കൃഷിക്കാരൻ വന്നു. അപ്പോൾ അതാ പ്രാവുകൾ ഒപ്പം ഒരു കൊക്കും. കൃഷിക്കാരനെ കണ്ടു നോക്കു പറഞ്ഞു ഞാൻ നിങ്ങളുടെ വിത്ത് തിന്നിട്ടില്ല അതുകൊണ്ട് എന്നെ വെറുതെ വിടണേ. കൃഷിക്കാരൻ പറഞ്ഞു വിത്ത് തിന്നാൻ വന്ന പ്രാവുകൾക്ക് ഒപ്പം അല്ലേ നീയും വലയിൽ കുടുങ്ങിയത്. അതുകൊണ്ട് നിന്നെ മാത്രമായി തുറന്നു വിടാൻ പറ്റില്ല എന്ന് കൃഷിക്കാരൻ പറഞ്ഞു. ഇതിൽ നിന്നും നമ്മൾ മനസ്സിലാക്കേണ്ടത് തെറ്റ് ചെയ്യുന്നത് പോലെ തന്നെ കുറ്റകരമാണ് തെറ്റ് ചെയ്യുന്നതിന് കൂടെ നിൽക്കുന്നത്. അതുകൊണ്ട് നല്ല കൂട്ടുകെട്ടുകൾ മാത്രം നമ്മൾ തെരഞ്ഞെടുക്കണം. തെറ്റ് ചെയ്യുന്നവരുടെ കൂടെ നിൽക്കാതെ നന്മ ചെയ്യുന്നവരുടെ കൂടെ നിൽക്കുക

സോന വിൽസൺ
5A സെന്റ റോക്സ് എച്ച്.എസ്. തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കഥ