സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ തിരിച്ചറിവ്

തിരിച്ചറിവ്

ഹാ കഷ്ടം!!!! കൊറോണെ നിന്റെ വരവ് മഹാ ദുരന്തമായി അലയടിച്ചു. ലോക രാഷ്ട്രങ്ങളെ മുഴുവനും വിഴുങ്ങാൻ സാധിച്ചു. എന്നാൽ സാമുഹ്യമായും വ്യക്തിപരമായും അക്കന്നെങ്കിലും മനസ് ഒന്നാക്കി ഒരുമയുടെ പ്രയത്നം കൊണ്ട് മരണത്തെ പോലും പരാജയ പെടുത്താൻ നമുക്ക് സാധിച്ചു., കേരളത്തന്റെ ഒത്തൊരുമ ഒരിക്കൽ കൂടി ശക്തിയാർജിക്കാൻ സഹായിക്കയായിരുന്നു. കൊറോണെ നിന്റെ വരവ് മനുഷനു പകരം മനുഷൻ മാത്രമെ ഉള്ളു . സമ്പത്ത്, വിദ്യാഭ്യാസം, രാഷ്ട്രീയം, ശാസ്സ്ത്രീയം, മതം, ജാതി, വർഗ്ഗം, ആചാര അനുഷ്ടാനങ്ങൾ ....... ഇവയ്കൊന്നും അവസരം നൽകാതെ മനസ്സ് കോർത്ത് മഹാവ്യാധിയിൽ നിന്ന് രക്ഷ നേടാനുള്ള കേരള സമൂഹത്തിന്റെ ശ്രമത്തിൽ ഒരിക്കലും പരാജയം സംഭവിച്ചില്ല. അഭിമാനത്തോടെ അഭിവാദ്യങ്ങൾ ഏറ്റ് വാങ്ങാൻ നമ്മുടെ നാടിനെ സഹായിച്ചത് ഒരോ കേരളീയർ തന്നെ. കൊറോണ രോഗിയെ ഉപേക്ഷിക്കാതെ രോഗത്തെ അകറ്റി രോഗിയെ വീണ്ടെടുത്ത് വ്യാധിയെ ഒഴിവാക്കാനുള്ള യുദ്ധദിനങ്ങളായിരുന്നു കോവിഡ് 19 മനസ്സും ധൈര്യവും ആയിരുന്നു കേരളീയരുടെ ആഴുധം ജാതി മത ഭേദമന്യേ മനുഷൻ മനുഷനെ അറിഞ്ഞു മനസ്സുകൾ കോർത്ത് നിനക്കെതിരെ പോരാടാൻ സാധ്യമായ ഒരു സൈന്യമാണ് കേരളീയർ ... രാഷ്ട്രീയം, ശാസ്തം, ആരോഗ്യം, കുടുംബശ്രീ, സംഘടനകൾ, ഉദ്യോഗസ്ഥർ, സാധാരണക്കാരുടെ ഒത്തൊരുമ സാമൂഹ്യ വ്യാപനവും വ്യധി രൂക്ഷതയും മരണഭീതിയും അകറ്റാൻ ഞങ്ങളെ ഒരുപാട് സഹായിച്ചു. സ്വന്തം ജീവൻ എന്നതിനെക്കാൾ അപരന്റെ ജീവന് പ്രധാന്യം നൽകി മഹാവ്യധിയിൽ നിന്ന് പൂർണ്ണമായി കേരളീയർ മാറി. സ്വയം വീട്ട് തടങ്കലിൽ ആയി വൈറസിനെ ഒഴിവാക്കി മറ്റുള്ളവർക്ക് മാതൃകയായി . പട്ടിണി, ദാരിദ്രം, ദുരിതങ്ങളും പിന്നാലെ വന്നപ്പോഴും വൈറസിനെ പോലെ ഇതിനെ ഒക്കെ നിർവീര്യമാക്കാൻ സാധിച്ചതൊന്നു കൊണ്ട് മാത്രമാണ് നാം രക്ഷപ്പെട്ടത്. "" പ്രാണന് വേണ്ടി തുടിക്കുന്ന ഹൃദയം മാത്രമെ എനിക്കുള്ളു മനുഷൻ മനുഷനെ അറിയട്ടെ ഒരു മതൽ മനസ്സിൽ വിജയികൾ നാം""" മനുഷരുടെ ജീവന് മാത്രമെ കേരളം പ്രാധാന്യം നൽകിയുള്ളു ഹ്യദയത്തിന്റെ മരണഭീതി അകറ്റാനെ പ്രയത്നിച്ചിട്ടുള്ളു. ഒരുമയുള്ള മനസ്സുകൊണ്ട് മനുഷ്യൻ മനുഷ്യനെ അറിഞ്ഞു അത് കേരളീയർക്ക് വിജയം നൽകി. മറ്റ് രാജ്യങ്ങൾക്ക് നഷ്ടപ്പെട്ട അമാനുഷികമായ മനുഷത്വം നമുക്കുണ്ട് അതാണ് നമ്മുടെ നേട്ടവും സമ്പത്തും . "" ഒരുമയുടെ മനുഷത്യം നമ്മെ ജീവിതത്തിലോട്ടും പുനർജന്മം നൽകി കൊറോണെ നീ വിദ്യാർത്ഥിയായ എനിക്ക് അനുഭവ സാക്ഷ്യമാണ്. മനുഷൻ മനുഷനെ അറിയട്ടെ . എന്റെ നാടിന് നന്മ ഭവിക്കട്ടെ എന്റെ രാജ്യം മാതൃകയായി

സ്റ്റെഫാനിയ ആൻ സ്റ്റാൻലി
8D സെന്റ റോക്സ് ഹെെസ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം