സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ കൊറോണ കാലത്ത് നമുക്ക് അറിയേണ്ട ചില കാര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്ത് നമുക്ക് അറിയേണ്ട ചില കാര്യങ്ങൾ

കഴിഞ്ഞ വർഷം വരെ നാമെല്ലാരും വളരെ സന്തോഷകരമായിയാണ് വെക്കേഷൻ ആഘോഷിച്ചത്. മൂന്നാറും, കൊടയ്കനാലിലും കറങ്ങി വളരെ രുചികരമായ ഭക്ഷണം കഴിക്കാൻ ഹോട്ടലുകളിലും , സിനിമ കാണാൻ തിയേറ്ററുകളിലുo ,മാളുകളിലുമൊക്കെ പോയവരാണ് നമ്മൾ.അതുപോലതന്നെ ഈ വർഷവും അങ്ങനെയൊക്കെ ആഘോഷിക്കമെന്ന് വിചാരിച്ച നമ്മൾ വല്ലാത്തൊരു വിഷമമേറിയ സംഭവമാണ് കാണാനും കേൾക്കാനും കഴിഞ്ഞത് . കൊറോണ (കോവിഡ് 19 ) . സാർസ് (SARS - COV - 2) മൂലം ഉണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് . കൊറോണ വൈറസ് രോഗം 2019-20 ലെ കാരണം , ഈ സാർസ് covid 2 വൈറസാണ് . ചൈനയിലെ വൂഹാനിലാണ് രോഗം തിരിച്ചറിഞ്ഞത് . പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവനും പടർന്നു . രോഗം ബാധിച്ച വ്യക്തികൾ ചുമക്കുമ്പോഴോ , മൂക്കു മീറ്റുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് പ്രാഥമിതമികമായി ആളുകൾക്കിടയിൽ പടരുന്നത്. രോഗാണു സമ്പർക്കമുണ്ടാകുന്ന സമയം മുതൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം സാധാരണയായി 2 മുതൽ 14 ദിവസം വരെയാണ് . വ്യക്തി ശുചിത്വം പാലിക്കുക , രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക , ഹസ്ത്യ ധാനം ഒഴിവാക്കുക, കൈകൾ ഇടക്കിടെ സോപ്പുപയോഗിച്ച് 20 സെക്കൻ്റോളം നന്നായി കഴുകുക .ആൾക്കൂട്ടം ഒഴിവാക്കുക എന്നിവ രോഗ പകർച്ച തടയാൻ ശുപാർശ ചെയ്യുന്നു. ചുമക്കുമ്പോൾ മൂക്കും, വായും മൂടുന്നതിലൂടെ രോഗാണു വ്യാപനം കുറയേറെതടയാം. രോഗബാധിതരിൽ പനി ,ചുമ, ശ്വാസമുട്ടൽ, തൊണ്ടവേദന എന്നീ ലക്ഷണങ്ങൾ ഉണ്ടാവാം. ഇത് ന്യുമോണിയേക്കും ബഹു അവയവ പരാചയത്തിന്നും കാരണമാകാം. വാക്സിനോ ,നിർദ്ദിഷ്ട ആൻറി വൈറൽ ചികിത്സ യോയില്ല . ഒരു ശതമാനം മുതൽ നാല് ശതമാനം വരെ മരണനിരക്ക് കണക്കാക്കുന്നു . രോഗബാധിതരുടെ പ്രായമനുസരിച്ച് മരണനിരക്ക് പതിനഞ്ച് ശതമാനം വരെയാകാം. രോഗലക്ഷണങ്ങളുടെ ആസ്ഥാനത്തിലുള്ള ചികിത്സ പരിചരണം ,പരീക്ഷണാത്മക നടികൾ എന്നിവ ഉൾപ്പെടുന്ന നടപടികളാണ് ചെയ്യാവുന്നത്. രോഗം ബാധിച്ചവർക്ക് പനി ,ചുമ അല്ലെങ്കിൽ ശ്വാസതടസ്സം ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട് . ഇത്തരം ലക്ഷണമില്ലാത്തവരുമുണ്ട്. വയറിളക്കം അല്ലെങ്കിൽ ശ്വാസകോശ ലക്ഷണങ്ങൾ ( തുമ്മൾ, മൂക്കൊലിപ്പ് , തൊണ്ടവേദന ) കാണപ്പെടാം . രോഗ ബാധകൾ ന്യുമോണിയ ഒന്നിലധികം അവയവങ്ങളുടെ പരാജയം മരണം എന്നിവയിലേക്ക് പുരോഗമിക്കാം . ലോകാരോഗ്യ സംഘടനയും നയം പ്രകാരം ഒന്നു മുതൽ പതിനാല് ദിവസം വരെ ഇൻകുപേഷൻ കാലമായി കണക്കാക്കപ്പെടുന്നു . ഇത്തരം ഇൻകുപേഷൻ 5 - 6 ദിവസമാണ് . ഒരു പഠനത്തിൽ ഇൻകുപേഷൻ കാലയളവ് 27 ദിവസം വരെ നീണ്ടു നിൽക്കുന്ന അപൂർവതയും കണ്ടെത്തിയിട്ടുണ്ട്. നാം ഈ രോഗം പ്രതിരോധിക്കാനായി ചില കാര്യങ്ങൾ : വീട്ടിൽ തന്നെ താമസിക്കുക , യാത്രകളും പൊതു പ്രവർത്തനങ്ങളും ഒഴിവാക്കുക , പൊതുപരിപാടികൾ മാറ്റി വെക്കുക , സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക , കഴുകാത്ത കൈകളാൽ മൂക്കിലോ , വായിലോ തൊടരുത് , നല്ല ശ്വസന ശുചിത്വം പാലിക്കുക , അൾട്ര വൈലറ്റ് വികിരണങ്ങൾക്കും എഴുപത്തഞ്ച് ശതമാനം വരെയുള്ള ഈഥർ , എഥനോൾ ക്ലോറിൻ അടങ്ങിയ അണുനാശിനികൾ എന്നിവയ്ക്ക വൈറസിനെ നശിപ്പിക്കാനാവും

റുക്സാന ആർ എസ്
8B സെന്റ റോക്സ് എച്ച്.എസ്. തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം