സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ കൊറോണ എന്ന വില്ലൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന വില്ലൻ

               ലോകമെന്തേ വിറയ്ക്കുന്നു, ഭയക്കുന്നു, നി ശ്ചലമാകുന്നു

വന്നുവോ വില്ലന്റെ മുഖംമൂടി അണിഞ്ഞൊരുവൻ

അവനിയെ താഴിട്ടു പൂട്ടുവാനായി........

ഭൂമിയെന്തേ ദുഖിച്ചു ക്ഷെയിച്ചുപോകുന്നു ലോകമെന്തേ വാടിക്കൊഴിയുന്നു

ആഹ്ലാദിച്ചിരുന്നവരുടെ സ്വരമെന്തേ നിലച്ചുപോയോ..!

വലിയവൻ ചെറിയവൻ സമ്പത്ത്സമൃദ്ധൻ എന്നൊന്നുമില്ലാതെ വില്ലൻ വിഴുങ്ങിയോ മനുഷ്യവംശത്തെ...

സ്വന്തമായി അധികാരമേറ്റവരെവിടെ?
സമ്പത്തിൽ മുങ്ങിക്കിടന്നവരെവിടെ?

എല്ലാരുമുണ്ടോ വില്ലന്റെ മുന്നിൽ
തീരുമോ മനുഷ്യാ ഇനിയെങ്കിലും
നിന്നിൽ അലിഞ്ഞൊരു തിന്മകളെല്ലാം
നിനക്കൊരു പാഠമാണീമഹാമാരി.....

സമ്പത്തിനെക്കാൾ മൂല്യങ്ങളാണെടോ
ജീവിതത്തിന്റെ കൂട്ടായി മാറുക..!

ഓർക്കുക മനുഷ്യാ ഇനിയെങ്കിലും നീ
ജീവിതം എന്നത് അനുഭവം മാത്രം....

ലീമ
10B സെന്റ റോക്സ് എച്ച് എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത