സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ ഇനിയെന്ത് നാളെക്കായി??

Schoolwiki സംരംഭത്തിൽ നിന്ന്
ഇനിയെന്ത് നാളെക്കായി??

നാളെക്കായി ഇനി എന്ത് ബാക്കി.....
നല്ലോർമകൾ വെറും പാഴ്‌വാക്കുകൾ ആയി..
നീലാകാശവും, പച്ചവിരിച്ച കുന്നുകളും
പതഞ്ഞൊഴുകുന്ന നദികളും നാമമാത്രമായോ പാരിൽ...
എങ്ങും പുകക്കുഴലുകൾ മാത്രം....
എല്ലാം ഇന്ന് വെറും ഒരു നഷ്ട സ്വപ്‌നങ്ങൾ ആകുന്നു..
ശുദ്ധവായു പോലും കിട്ടായ്കയാൽ
വെമ്പുന്നു മർത്യൻ....
ആർഭാടമോ പണത്തിനു മീതെ..
ഭൂമിയെ അമ്മയായി കാണുക
മർത്യ നിൻ ചുറ്റിലും തിരിഞ്ഞൊന്നു നോക്കുക...
പൂക്കളില്ല, പൂമ്പാറ്റയില്ല, വെള്ളമില്ല, നദിയുമില്ല...
 മരങ്ങളില്ല, മാമ്പൂമണം ഇല്ല.. പ്രകൃതി ഇല്ല...
ഓർക്കുക മർത്യാ ഒടുവിൽ നീയും ഇല്ല..
നഗ്നമാം സത്യങ്ങളെ തുറന്നു നീ കാണുക
തണൽ തരാനുള്ള മരങ്ങളോ
അകലെ പാതയോരം പകച്ചു പോകും നീ....
മുറിച്ചു മാറ്റിയ തണലിനു പകരമായി
മറ്റൊരു തണലു നീ ഒരുക്കുക...
ഇനി വരുന്നൊരു തലമുറക്ക് വാസവും സാധ്യമോ?
കാറ്റ് പോലും വീർപ്പടക്കി കാത്തു നിൽക്കും നാളുകൾ...
മർത്യാ പ്രകൃതിയെ അമ്മയായി കാണുക
പാരിൻ വിധി മനോഹരമാക്കുക....
കാലങ്ങൾ പോകും വഴിപാതയിൽ
നമുക്ക് ഒന്നായി നിൽക്കാം ഈ ഭൂമിയിൽ.............

ശ്രദ്ധ. എസ്. രാജേന്ദ്രൻ
8A സെന്റ റോക്സ് എച്ച്.എസ്. തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത