സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/സംഭാഷണം-അപ്പുവിന്റെ സംശയം

Schoolwiki സംരംഭത്തിൽ നിന്ന്
സംഭാഷണം-അപ്പുവിന്റെ സംശയം

അപ്പു :ചേച്ചീ, നമ്മളെയെയെന്താ ഇപ്പോൾ പുറത്തേക്കൊന്നും വിടാത്തത്? അമ്മു :കൊറോണ എന്നു പേരുള്ള ഒരു കീടാണുവിനെ പറ്റി നീ കേട്ടില്ലേ, പുറത്തിറങ്ങിയാൽ അതു നമ്മളെ പിടികൂടും. അപ്പു :അതുകൊണ്ടാണോ അച്ഛനുമമ്മയും ജോലിക്ക് പോകാത്തത്? അമ്മു :അതേ.. അപ്പു :എന്തായാലും കൊറോണ വന്നത് നന്നായി.. അമ്മു :എന്താ അപ്പു നീ പറയുന്നത്?കൊറോണ കാരണം ലോകത്ത് എന്തുമാത്രം ആൾക്കാർ മരിച്ചുപോയി. പാവം... അപ്പു :അതല്ല ചേച്ചി, ഇപ്പോൾ അച്ഛനുമമ്മയും എപ്പോഴും നമ്മുടെ അടുത്തു തന്നെ ഇരിക്കുന്നല്ലോ.. പിന്നെ അമ്മയും അച്ഛനും നമ്മുടെ കൂടെ കളിക്കാനും വരുന്നുണ്ട്.. അമ്മു :ഒക്കെ ശരിയാ.. പിന്നെ ഇപ്പോ ആളുകൾ പുറത്തിറങ്ങാത്തത് കൊണ്ട് പുഴകളും റോഡുകളുമൊന്നും വൃത്തികേടാകുന്നുമില്ല.. പക്ഷേ അപ്പൂ ഈ കീടാണു ഭയങ്കര അപകടകാരിയാ.. അപ്പു :ആണോ? അവൻ നമ്മളെയും പിടികൂടുമോ?? അമ്മു :സർക്കാർ പറയുന്ന കാര്യങ്ങൾ അനുസരിച് ശുചിത്വം പാലിച്ചു വീട്ടിൽ തന്നെ കഴിഞ്ഞാൽ പതിയെ അവൻ നശിച്ചുപോകും.. പിന്നെ നമുക്ക് പഴയ പോലെ സ്കൂളിലൊക്കെ പോകാം. അപ്പു :ശരിയാ ശരിയാ എത്രയും പെട്ടെന്ന് കൊറോണ നശിച്ചു പോട്ടെ..


മുഹമ്മദ് റയാൻ
1 A സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം