സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/ശുചിത്വത്തിലൂടെ രോഗപ്രതിരോധം
ശുചിത്വത്തിലൂടെ രോഗപ്രതിരോധം
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം മുകളിൽ പറഞ്ഞിരിക്കുന്ന 2 സുപ്രധാന വിഷയത്തെകുറിച്ചു എനിക്കറിയാവുന്ന കുറച്ചു കാര്യങ്ങൾ ഞാനിവിടെ കുറിക്കുന്നു. പരിസ്ഥിതി ശുചിത്വവും രോഗപ്രധിരോധവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന കാര്യങ്ങളാണ്. ഇതിനെക്കുറിച്ചു പറയണമെങ്കിൽ ആദ്യം വ്യക്തി ശുചിത്വത്തെക്കുറിച്ചു പറയേണ്ടിയിരിക്കുന്നു. നിങ്ങൾകേട്ടിട്ടുണ്ടാകും ഒരു വ്യക്തി നന്നായാൽ കുടുംബം നന്നാകും കുടുംബം നന്നായാൽ നാട് നന്നാകും നാട് നന്നായാൽ രാജ്യം തന്നെ നന്നാകും .അതുപോലെ തന്നെയാണ് ഇവിടെയും. ശുചിത്വമെന്നു കേൾക്കുമ്പോൾ തന്നെ നാം പഴയമയിലോട്ടു തിരിഞ്ഞുനോക്കേണ്ടിയിരിക്കുന്നു. നേരം പുലരുമ്പോൾ തന്നെ എഴുന്നേൽക്കുന്നു ,അതിനുശേഷം പ്രാഥമിക കാര്യങ്ങൾ കഴിഞ്ഞതിനുശേഷം മാത്രമെ ആഹാരം കഴിക്കാറുള്ളു.പിന്നീട് കുട്ടികൾ സ്കൂളിലേക്കും മുതിർന്നവർ ജോലിസ്ഥലങ്ങളിലേക്കും പോകുന്നു. പുറത്തെവിടെ പോയിട്ട് മടങ്ങിവന്നാലും വീടിന്റെ ഉമ്മറത്തു ഒരു കിണ്ടിയിൽ വെള്ളമുണ്ടാകും. കാലുകൾ കഴുകി വൃത്തിയാക്കിയിട്ട് വീടിനുള്ളിൽ കയറുകയുള്ളു.അടുക്കളയിലോട്ടു ഒന്നു കണ്ണോടിച്ചാലോ,ആഹാരവശിഷ്ടങ്ങളും മറ്റും ഒരു പാത്രത്തിലാക്കി വച്ചിട്ടുണ്ടാകും ആരും പുറത്തേക്കു വലിച്ചെറിയാറില്ല. വീടുകളിൽ വളർത്തു മൃഗങ്ങളോ കന്നുകാലികളികളോ എന്തേലും ഉണ്ടാകും അവരുടെ ഭകഷണമായി മാറും. ആദ്യകാലങ്ങളിൽ ഒരുവീട്ടിൽ ഒരു ടോയ്ലറ്റ് മാത്രമെ ഉണ്ടാവൂ. വീട്ടിൽനിന്നും കുറച്ചകലെ ആയിരിക്കും അതിന്റെ സ്ഥാനം. പിൽക്കാലത്ത് ടോയ്‍ലെറ്റുകൾ വീടിനുള്ളിലായി. വീട്ടിലുള്ളവർ ആശുപത്രികളിൽ സ്ഥിര സന്ദർശകരുമായി. ടോയ്‍ലെറ്റുകൾ എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കുക. ആദ്യം ഓരോ വ്യക്തികളും അവരവരുടെ ശുചിത്വം ഉറപ്പുവരുത്തുക അതിനു ശേഷം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം