സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/ശുചിത്വം - ആരോഗ്യത്തിനടിസ്ഥാനം
ശുചിത്വം - ആരോഗ്യത്തിനടിസ്ഥാനം
ശുചിത്വമാണ് ആരോഗ്യത്തിന്റെ പ്രധാന ഘടകം. വ്യക്തിശുചിത്വം പോലെത്തന്നെ പ്രധാനമാണ് പരിസര ശുചിത്വവും. ശുചിത്വമില്ലാത്ത സാഹചര്യത്തിൽ രോഗങ്ങൾ വേഗം നമ്മെ പിടികൂടും. അതിവേഗം അവ നമ്മളെ കീഴടക്കുകയും ചെയ്യും. വ്യക്തിശുചിത്വം എങ്ങനെയൊക്കെ വളർത്താം 1. കൈകളും മുഖവും എപ്പോഴും കഴുകി വൃത്തിയാക്കുക. 2. ദിവസവും രാവിലെയും രാത്രിയും പല്ലു തേക്കുകയും കുളിക്കുകയും ചെയ്യുക. 3. വൃത്തിയുള്ള വസ്ത്രങ്ങൾ മാത്രം ധരിക്കുക. 4. കൃത്യമായ ആഹാരശീലം പരിശീലിക്കുക. 5. നഖം , മുടി എന്നിവ കൃത്യമായി വെട്ടുകയും ശുചിയായി സൂക്ഷിക്കുകയും ചെയ്യുക. പരിസരശുചിത്വം 1. വീടും പരിസരവും കൃത്യമായി വൃത്തിയാക്കുക. 2 .വളർത്തുമൃഗങ്ങളുമായി കൃത്യമായ അകലം പാലിക്കുക 3. വീട്ടുപരിസരത്തെ പുല്ലും കാടും വൃത്തിയാക്കുക. 4. വൃത്തിഹീനമായ രീതിയിൽ വീടിനു സമീപം വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക. 5. മലിന ജലമോ മാലിന്യങ്ങളോ വീടിനു സമീപത്ത് തള്ളാതിരിക്കുക. ഇത്തരത്തിലെല്ലാം നമുക്ക് ശുചിത്വം പാലിക്കാനാവും. ഈ ശുചിത്വ ശീലങ്ങളിലൂടെ നമ്മുടെയും പ്രിയപ്പെട്ടവരുടെയും ആരോഗ്യവും ആയുസ്സും നമുക്ക് പരിരക്ഷിക്കാം ...
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം