സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/ശുചിത്വം പാലിച്ചില്ലെങ്കിൽ ...

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പാലിച്ചില്ലെങ്കിൽ ...

വ്യക്തിശുചിത്വം പാലിക്കുന്നവരിൽ പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യത കുറവാണ്. പരിസര ശുചിത്വത്തിനും പൊതുസ്ഥലങ്ങൾ ശുചിയായി സൂക്ഷിക്കുന്നതിനും നമ്മൾ വേണ്ടത്ര ശ്രദ്ധ പുലർത്തണം. ആഹാര അവശിഷ്ടങ്ങൾ വലിച്ചെറിയരുത്. പ്ലാസ്റ്റിക് വസ്തുക്കൾ വലിച്ചെറിയുന്നത് മലിനജലം കെട്ടിക്കിടക്കാനും അതിലൂടെ പകർച്ചവ്യാധികളും മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ ഉടലെടുക്കുന്നതിനും കാരണമാകുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നമ്മുടെ സമൂഹത്തിൽ ഉണ്ടാകാതിരിക്കുവാൻ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. നമ്മൾ എപ്പോഴും ശുചിത്വം പാലിക്കണം.


സ്നേഹ .എസ്
3 C സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം