സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/വീരുവും ബാഹുവും
വീരുവും ബാഹുവും
അങ്ങകലെ വീരപുരം എന്ന രാജ്യത്ത് വീരു എന്നൊരാൾ ജീവിച്ചിരുന്നു.വലിയ തീറ്റക്കൊതിയൻ ആയിരുന്നു വീരു.അയാൾക്ക് എപ്പോഴും തിന്നണം എന്ന ചിന്ത മാത്രം. പലപ്പോഴും കുളിക്കാനും സ്വയം ശുചിയാകാനും പോലും അയാൾ മറന്നു പോകും .സ്വന്തം ശരീര ശുചിത്വം പോലും അയാൾ മറക്കുന്നു എന്ന് മനസ്സിലാക്കിയ ഭാര്യ അയാളോട് പറയാറുണ്ട്; "വൃത്തിയോടെയിരുന്നില്ലേൽ ഭാര്യയുടെ വാക്കുകൾ അയാൾ ശ്രദ്ധിച്ചതേയില്ല.അങ്ങനെയിരിക്കെ ഒരു നാൾ അയാൾക്ക് വല്ലാത്ത വയറു വേദന അനുഭവപ്പെട്ടു.നാട്ടിലെ വൈദ്യന്മാരെല്ലാവരും അയാളെ ചികിത്സിച്ചു. അവർക്കാർക്കും രോഗം കണ്ടെത്താൻ കഴിഞ്ഞില്ല.വയറുവേദന ദിവസങ്ങൾ നീണ്ടുപോയി.കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയായി.എങ്കിലും അയാൾ തീറ്റ നിർത്തിയിരുന്നില്ല.വീരുവിന്റെ തീറ്റ കൊതിയെക്കുറിച്ചും വൃത്തിയില്ലായ്മയെക്കുറിച്ചും മനസ്സിലാക്കിയിരുന്ന ആ നാട്ടിലെ ബാഹു എന്ന ചെറുപ്പക്കാരൻ വീരുവിനെ സമീപിച്ചു പറഞ്ഞു; "രോഗം മാറാൻ ഒരു വഴി ഞാൻ ചില നിബന്ധനകളും ബാഹു മുന്നോട്ടു വച്ചു. "നീളൻ മുടി മുറിക്കേണം തന്റെ സഹിക്കാനാവാത്ത വയറുവേദനയിൽ നിന്നും രക്ഷനേടാൻ അതെല്ലാം പാലിക്കാം എന്ന് മനസ്സില്ലാമനസ്സോടെ വീരു , ബാഹുവിനോട് സമ്മതിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ വൃത്തിയോടെ, ശുചിയായി മിത ഭക്ഷണവും കഴിച്ചു മുന്നോട്ടുപോയി. രണ്ട് ദിവസം കൊണ്ട് അയാളുടെ വയറുവേദന പൂർണമായും മാറി.അയാൾ ബാഹുവിനോട് നന്ദി പറഞ്ഞു.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ