സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/മിക്കുവിന്റെ ധൈര്യം

Schoolwiki സംരംഭത്തിൽ നിന്ന്
മിക്കുവിന്റെ ധൈര്യം
ഒരു വലിയ മരത്തിന്റെ ചുവട്ടിൽ ആയിരുന്നു മിക്കുമുയലിന്റെ താമസം. മിക്കുവിന് ഇവിടെ കാരറ്റ് തോട്ടത്തിലാണ് ജോലി. അച്ഛനും അമ്മയും വളരെദൂരെ ആണ് താമസം. ആവലിയമരത്തിലെ പലതരത്തിലുള്ള കിളികൾ, അണ്ണാൻ, ചിലന്തി, ഉറുമ്പ്....  അങ്ങനെഎല്ലാവരും ആയി മിക്കു നല്ല ചങ്ങാത്തത്തിലാണ്. ഒരു ദിവസം രാവിലെ ഉറക്കമുണർന്നപ്പോൾ മിക്കുവിന് വല്ലാത്ത ക്ഷീണം. തലവേദന, ജലദോശം, ചുമ, പനി..... പാവം മിക്കുവിന് എഴുന്നേൽക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ ലോകം മുഴുവൻ പടർന്നു പിടിക്കുന്ന കൊറോണ വൈറസ് ആണോയെന്നു മിക്കു സംശയിച്ചു. ഒറ്റയ്ക്കാണല്ലോ.. എന്തു ചെയ്യും. മറ്റ് കൂട്ടുകാരെ അറിയിച്ചാലോ, അവരെ സഹായത്തിനു വിളിച്ചാലോ? വേണ്ട,  മിക്കു പെട്ടെന്ന് ആശുപത്രിയിലേക്ക് വിളിച്ചു. പെട്ടന്ന്തന്നെ ആംബുലൻസുമായി പൂച്ച ഡ്രൈവർ എത്തി. ഉടനെ ഒരു ഇലമാസ്ക്ക് മിക്കുവിനെ ധരിപ്പിച്ചു. കുറുക്കൻ പോലീസ് റോഡിലെ തടസ്സങ്ങൾ എല്ലാംമാറ്റി അവർ ആശുപത്രിയിലെത്തി. അവിടെ തത്തമ്മ ഡോക്ടർമാരും പ്രാവ്നേഴ്സുമാരും ഉണ്ടായിരുന്നു. എല്ലാവരും മിക്കുവിനോട് നല്ല സ്നേഹത്തോടെ പെരുമാറി. പ്രാവ്നേഴ്സ് മിക്കുവിന് ചില  നിർദ്ദേശങ്ങൾ പറഞ്ഞുകൊടുത്തു. എപ്പോഴും മാസ്ക്ക് ധരിക്കണം. കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് വൃത്തിയാക്കണം. ഒരിടത്തും തുപ്പരുത്. കൈകൾ കഴുകാതെ കണ്ണിലും, മൂക്കിലും, വായിലും തൊടാൻ പാടില്ല. മറ്റുള്ളവരുമായി അകലം പാലിക്കണം. ചുമക്കുബോഴും തുമ്മുബോഴും വായ പൊത്തിപിടിക്കണം. മിക്കുമുയൽ ധൈര്യത്തോടെ അവർ പറഞ്ഞതെല്ലാം അനുസരിച്ച് അവിടെ കഴിഞ്ഞു. ഒടുവിൽ മിക്കുവിന്റെ ടെസ്റ്റ് റിസൾട്ട് വന്നു. മിക്കുവിന് കൊറോണ ഇല്ല. മിക്കുവിന് സന്തോഷമായി. മിക്കു അച്ഛനും അമ്മയും ആയി ഫോണിൽ സംസാരിച്ചു. തിരികെ എത്തിയ മിക്കു പതിനാലു ദിവസം മറ്റു കൂട്ടുകാരുമായി കൂട്ടുകൂടാതെ വീട്ടിനുളളിൽ കഴിഞ്ഞു. മിക്കുവിന് ആവശ്യമുള്ള ആഹാരവും മരുന്നും കുറുക്കൻ പോലീസ് എത്തിച്ചു കൊടുത്തു. എല്ലാവരും മിക്കുവിനെ അഭിനന്ദിച്ചു. കൂട്ടുകാരെ നമുക്കും മിക്കുവിനെപ്പോലെ മറ്റുള്ളവരുടെ വാക്കുകൾക്ക് അനുസരിച്ച് ധൈര്യത്തോടെ, നല്ല മിടുക്കരായി ഈ മഹാരോഗത്തെ പ്രതിരോധിക്കാം.


ശിവാനി.എസ്സ്
3D സെൻറ്. റോക്‌സ്. ടി ടി ഐ /എൽ പി എസ്, തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ