സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/ഭീകരൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകരൻ കൊറോണ

ഇത് ഒരു യഥാർത്ഥ കഥയാണ്. അവസാന പരീക്ഷയെത്തി. ഞങ്ങൾ എല്ലാവരും അടുത്ത ക്ലാസ്സിൽ പോകുന്ന സന്തോഷത്തിലും കൂട്ടുകാരെ വിട്ടുപിരിയുന്ന സങ്കടത്തിലും നിൽക്കുമ്പോഴാണ് കൊറോണ എന്ന മഹാരോഗം എത്തിയത്. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് ഈ ഭീകരന്റെ വരവ്. ഒരു സാധാരണ രോഗം പോലെ ഇതും കടന്ന് പോകും എന്ന് വിചാരിച്ചു. പക്ഷെ കൊറോണ വന്ന ദിവസം മുതൽ ഇത് ലോകത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. ഓരോ ദിവസവും മരിക്കുന്നവരുടെ എണ്ണം കൂടുന്നു. അപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായത്. എല്ലാവരും വീട്ടിൽ തന്നെ ആയിരിക്കണം. അത് ഒരു നല്ല തീരുമാനമായിരുന്നു. അതിന്റെ ഫലമായി രോഗവ്യാപനം കുറഞ്ഞു. ഇത്തരത്തിൽ പുറത്ത് ഇറങ്ങാതെ ഇരിക്കുന്ന അവസ്ഥക്ക് ലോക്ക്ഡൗൺ എന്ന പേരും ഇട്ടു. കൂട്ടുകാരെ പിരിഞ്ഞു കളി ചിരി ഇല്ലാതെ ഇരിക്കുന്നത് സങ്കടമാണെങ്കിലും കൊറോണ എന്ന മഹാമാരിയെ തുരത്താൻ ഇത് തന്നെയാണ് ഏറ്റവും നല്ല മാർഗം. അതിനാൽ വീട്ടിൽ തുടരാം കോറോണയെ അകറ്റാം.


അന്ന.വി
3 F സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം