സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/പ്രകൃതിയെ സംരക്ഷിക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയെ സംരക്ഷിക്കാൻ

എല്ലാ വർഷവും ജൂൺ 5 നമ്മൾ പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. വൃക്ഷങ്ങളും ചെടികളും നാം ധാരാളം നട്ടു പിടിപ്പിക്കണം. നട്ടുപിടിപ്പിച്ചാൽ മാത്രം പോരാ, അവയെ നാം സംരക്ഷിക്കുകയും വേണം. നമ്മുടെ വീടും പരിസരവും വിദ്യാലയവും വൃത്തിയായി സൂക്ഷിക്കണം.മരങ്ങൾ, കാടുകൾ, പക്ഷിമൃഗാദികൾ എന്നിവയും സംരക്ഷിക്കണം. മരങ്ങൾ നമുക്ക് തണലും ശുദ്ധവായുവും നൽകുന്നു. കിണർ, കുളം, പുഴ എന്നിവയിൽ മാലിന്യങ്ങൾ,പ്രത്യേകിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയരുത്. മനുഷ്യർ എന്തിനാണ് മരങ്ങൾ വെട്ടി നശിപ്പിക്കുന്നത് ? വലിയ വീടുകൾ പണിയാനല്ലേ ! നമ്മൾ ഈ ഭൂമിയെ നശിപ്പിക്കുന്നത് കൊണ്ടാണ് പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നത്.

മരങ്ങൾ നട്ടു പിടിപ്പിക്കൂ ... ശുദ്ധവായു ശ്വസിക്കൂ ...


സാധിക .എസ്
3 C സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം