സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/പരിസ്ഥിതിയെ സംരക്ഷിക്കാൻ
പരിസ്ഥിതിയെ സംരക്ഷിക്കാൻ
ആധുനിക തലമുറ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് പരിസ്ഥിതി മലിനീകരണവും അതുവഴി ഉണ്ടാകുന്ന രോഗങ്ങളും. അതിന് കാരണമാകുന്നത് മനുഷ്യൻ തന്നെ .അതിനാൽ അതിന്റെ ഭവിഷ്യത്തുകളും നാം അനുഭവിക്കുന്നു. വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ തള്ളുന്നു.പുഴകളിലും കടലിലും മറ്റു ജലസ്രോതസ്സുകളിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നു. കൂടാതെ വൻകിട കമ്പനികളും ജലമലിനീകരണത്തിനു കാരണമാകുന്നു. വാഹനങ്ങളുടെ അമിത ഉപയോഗം അന്തരീക്ഷ വായു മലിനമാക്കുന്നു. ഇതിന്റെ ദൂഷ്യഫലങ്ങൾ അനുഭവിക്കുന്നതു തീർച്ചയായും വരും തലമുറകളാണ്. പലർക്കും രോഗപ്രതിരോധശേഷി കുറവാണ്. അതിനു കാരണം നമ്മുടെ ആഹാരശീലങ്ങളാണ്. എല്ലാവർക്കും ജങ്ക് ഫുഡിനോടാണ് താല്പര്യം. ആരോഗ്യകരമായി വീട്ടിൽതന്നെ ഭക്ഷണം പാചകം ചെയ്തു കഴിക്കുന്നതാണ് അത്യുത്തമം. അതിനാൽ പഴമയിൽ നിന്നുള്ള നന്മകളെല്ലാം ഉൾക്കൊണ്ട് ആധുനികതയിൽ ജീവിക്കാൻ ശ്രമിക്കണം....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം