സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/പടരാനാകാതെ

Schoolwiki സംരംഭത്തിൽ നിന്ന്
പടരാനാകാതെ

ഞാനിപ്പോൾ പുറത്തുവരും. . . . . . അതാ അവിടെ ഒരു കുട്ടി നിൽക്കുന്നു , അവനിൽ കയറിയാൽ എനിക്ക് ഇനിയും വളരാം . ഞാൻ. . . . . . . ഞാൻ ഒരു വൈറസാണ് ; ഞാനിപ്പോൾ ഒരാളിൽ ജീവിക്കുകയാണ് . ഈ മനുഷ്യൻ ഇപ്പോൾ തുമ്മും , ഞാനപ്പോൾ പുറത്തുവരും . എനിക്ക് മണിക്കൂറുകൾ മാത്രമെ വായുവിൽ ജീവിക്കുവാനാവൂ . അതിനാലാണ് ഞാൻ ആ കുട്ടിയിൽ കയറുവാൻ നോക്കുന്നത് .ഞാൻ ആ കുട്ടിയുടെ മൂക്ക് വഴി കയറിയാലോ . . . . . . അല്ലെങ്കിൽ വേണ്ട വായ വഴി കയറാം .അയ്യോ . . . . . . ആ കുട്ടി മാസ്ക് ധരിച്ചിട്ടുണ്ടല്ലോ ! അപ്പോൾ അതുവഴി എനിക്ക് കയറുവാൻ പറ്റില്ല . കുഴപ്പമില്ല കയ്യിൽ കൂടി കയറാം. ഹച്ച്യൂ. . . . .ഞാൻ പുറത്തുവന്നേ . . . . . . പറന്നുപോയി ആ തൂണിൽ ഇരിക്കാം . ആ കുട്ടി എന്തായാലും തൂണിൽ പിടിക്കും . അതിലൂടെ അവനിൽ കയറി എനിക്ക് വളരാം .ആ കുട്ടി തൂണിൽ തൊട്ടു. ശേഷം,അങ്ങനെ ഞാൻ ആ കുട്ടിയുടെ കൈയ്യിൽ കയറിപ്പറ്റി .കുട്ടി തൂണിൽ തൊടുന്നത് കണ്ട അമ്മ , കുട്ടിയുടെ കൈയ്യിൽ സാനിറ്റൈസർ കൊടുത്തു . അയ്യോ . . . . . കുട്ടി സാനിറ്റൈസർ ഇടുന്നു , ഞാനിതാ നശിക്കുന്നു . . . . . ഗുണപാഠം പ്രിയ കൂട്ടുകാരെ നമുക്കും നമ്മുടെ സർക്കാരിനോട് ഒരുമിച്ച് അവർ നൽകുന്ന നിർദേശങ്ങൾ അനുസരിച്ച് , മഹാമാരിയായ കോവിഡ് -19 നെ തുരത്താം .


ഷിഫ മോൾ
2 B സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം