സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/കോവിഡും രോഗ പ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡും രോഗ പ്രതിരോധവും

ലോകം മുഴുവൻ ഇപ്പോൾ വ്യാപിച്ചിരിക്കുന്ന ഒരു മഹാമാരി കോവിഡ് 19. കൊറോണ വൈറസ് എന്നായിരുന്നു ഈ രോഗത്തിന്റെ ആദ്യ പേര്. കിരീടം പോലെയിരിക്കുന്നത് കൊണ്ടാണ് ഈ വൈറസിന് കൊറോണ വൈറസ് എന്ന പേര് വന്നത്. ചൈനയിലെ വുഹാനിൽ ആണ് ഈ രോഗം ആദ്യം കണ്ടുപിടിച്ചത്. ഈ അസുഖം പിടിപെട്ടു ധാരാളം പേർ ദിവസവും മരിക്കുന്നു. നമ്മുടെ നാട്ടിലും ഈ രോഗം പിടിപെട്ടു കഴിഞ്ഞു. അതിനാൽ എല്ലാ സ്ഥലത്തും ഇപ്പോൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗം വന്നിട്ട് ചികില്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുക ആണ്. ഇതിന്റെ ഭാഗമായി ആണ് 'ജാഗ്രത പാലിക്കുക ' എന്ന നിർദേശത്തോടുകൂടി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

രോഗ പ്രതിരോധ മാർഗങ്ങൾ

സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക. വൃത്തിയില്ലാത്ത കൈ ഉപയോഗിച്ച് കണ്ണിലും മൂക്കിലും തൊടാതിരിക്കുക. വീടിനു പുറത്തിറങ്ങാതിരിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടുക. ആൾക്കൂട്ടം ഒഴിവാക്കുക അകലം പാലിക്കുക.. അത്യാവശ്യത്തിനു പുറത്തിറങ്ങുകയാണെങ്കിൽ മാസ്ക് ധരിക്കുക.

ഇങ്ങനെ ചെറിയ മാർഗങ്ങളിലൂടെ നമുക്ക് ഈ വലിയ മഹാമാരിയെ അതിജീവിക്കാം


മിഖിൽ മാഗ്ലിഷ്
2 A സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം