സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/കോറോണയോടൊപ്പം - ഫോൺ സംഭാഷണം
കോറോണയോടൊപ്പം - ഫോൺ സംഭാഷണം
ഞാൻ : ഹലോ,കൊറോണ വൈറസ് അല്ലേ? കൊറോണ: അതേ.. എന്താ കാര്യം ? ഞാൻ : ചില കാര്യങ്ങൾ ചോദിച്ചറിയാനാ വിളിക്കുന്നത് . കൊറോണ: എന്താ അറിയേണ്ടെ ? ചോദിച്ചോളൂ . ഞാൻ: എല്ലാവരും വളരെ ഭയത്തോടെയാണല്ലോ നിങ്ങളെ കാണുന്നത് .നിങ്ങൾ യഥാർത്ഥതിൽ ആരാണ് ? ഞാൻ : നിഡോ വൈറസ് (nido virus) കുടുംബത്തിലെ ഒരു കൂട്ടം വൈറസുകളാണ് ഞങ്ങൾ . ഞാൻ : കൊറോണ എന്ന പേര് നിങ്ങൾക്ക് എങ്ങനെയാ കിട്ടിയത് ? കൊറോണ: ഞങ്ങൾക്ക് കിരീടത്തിന്റെ രൂപ സാദൃശ്യം ഉള്ളതിനാലാണത്രെ ഈ പേര് നൽകിയത് .കൊറോണ എന്നാൽ crown എന്നാണ് നിങ്ങൾ മനുഷ്യർ പറയുന്നത് ഞാൻ: നിനക്ക് കോവിഡ് 19 എന്നും പേരുണ്ടല്ലോ,ആരാ ഈ പേര് നൽകത് ? കൊറോണ: ലോകാരോഗ്യസംഘടനാ 2020 ഫെബ്രുവരി 11നാണു ഈ പേര് നൽകിയത് . ഞാൻ: നീ ആദ്യം എവിടെയാണ് വന്നത് ? കൊറോണ: ചൈനയിലെ വുഹാനിൽ .പിന്നെ പതിയെ പതിയെ മറ്റു രാജ്യങ്ങളിലും ഇന്ത്യയിലും ഞാൻ വന്നു . ഞാൻ : എങ്ങനെയാ നിന്റെ വരവ് ഞങ്ങൾ തിരിച്ചറിയേണ്ടത് ? കൊറോണ : ചുമ , പനി, ശ്വാസതടസം എന്നിവ എന്റെ വരവിന്റെ ലക്ഷണങ്ങളാണ് . ഞാൻ: ഏതു പ്രായക്കാരെയാ നിനക്ക് ഏറെ ഇഷ്ടം ? കൊറോണ: എല്ലാവരെയും ഞാൻ ഒരുപോലെ ഇഷ്ട്ടപെടുന്നു .എന്നാൽപ്രായമേറിയ വ്യക്തികളുടെയും മറ്റു രോഗങ്ങൾക്ക് അടിമകളായിട്ടുള്ളവരുടെയും അടുത്തേയ്ക്ക് വേഗം വരാൻ എനിക്കാകും . ഞാൻ: എന്റെ കേരളം നാടിനെക്കുറിച്ചു നിന്റെ അഭിപ്രായം എന്താ ? കൊറോണ: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ അധികം ഭയപ്പെടുത്താൻ എനിക്കായില്ല.ഇവിടെ ഒരു ടീച്ചറും നന്മ നിറഞ്ഞ കുറയെ ആരോഗ്യപ്രവർത്തകരും ഉണ്ടല്ലോ .അവരെന്നെ തോൽപ്പിച്ചു കളഞ്ഞു . ഞാൻ: കൊറോണ , നിങ്ങൾ എന്തിനാ ഞങ്ങളെ ഇങ്ങനെ വിഷമിപ്പിക്കുന്നത്? ഇവിടം വിട്ടു പൊയ്ക്കൂടേ ? കൊറോണ: നിങ്ങൾ മനുഷ്യർ പ്രകൃതിയോടും ജീവജാലങ്ങലോടും കാണിക്കുന്ന ക്രൂരതയാണ് ഇതിനൊക്കെ കാരണം .ഇതു തുടർന്നാൽ ഞാൻ പോയാലും വേറെ ആരെങ്കിലുമൊക്കെ നിങ്ങളെ ഭയപ്പെടുത്താൻ വരും .ഒത്തിരി സമയമായി.വയ്ക്കട്ടെ . ഞാൻ: ശരി , അങ്ങനെയാകട്ടെ .ഇത്രയും വിവരങ്ങൾ നൽകിയതിന് നന്ദി.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം