സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/കൊറോണ എന്ന വില്ലൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന വില്ലൻ

ഒരിക്കലൊരു രാജ്യത്ത്, കൊറോണ എന്ന് പേരുള്ള ഒരു കീടാണു പ്രത്യക്ഷപ്പെട്ടു. കാണാൻ സുന്ദരനാണെങ്കിലും മഹാവികൃതിയായിരുന്നു അവൻ . ആളുകൾക്ക് രോഗം പരത്തുക എന്നതായിരുന്നു അവന്റെ ലക്ഷ്യം .പതിയെപ്പതിയെ ആളുകളുടെ ശരീരത്തിൽ അവൻ കയറിപ്പറ്റുകയും അവർക്കൊക്കെ ചുമ, തുമ്മൽ , പനി, തൊണ്ടുവേദന തുടങ്ങിയ രോഗങ്ങൾ പരത്തുകയും ചെയ്തു. രോഗം പിടിച്ച ആളുകളുമായുള്ള സഹവാസം വഴി മറ്റനേകം ആളുകൾക്ക് രോഗം പടർന്നു.ധാരാളം ആളുകളുടെ ജീവൻ അവൻ കവർന്നെടുത്തു. ഇത് കണ്ട് അവൻ സന്തോഷവാനായി. അങ്ങനെയങ്ങനെ വിമാനങ്ങളിൽ യാത്രചെയ്തവരുടെ ശരീരത്തിൽ കയറി നമ്മുടെ ഇന്ത്യയിലും പിന്നെ നമ്മുടെ കൊച്ചു കേരളത്തിലുമെത്തി അവൻ . ലോകമാകെ അവനെ കണ്ടു ഭയന്നുവിറച്ചു .അവനെ പേടിച്ച് വിദ്യാലയങ്ങളും കടകളും മാളുകളും സിനിമാശാലകളുമൊക്കെ അടച്ചിട്ടു . ആരും വീടിനു പുറത്തിറങ്ങി അവന്റെ വലയിൽ വീഴരുതെന്ന് സർക്കാർ അറിയിച്ചു.ആളുകൾ കാര്യഗൗരവം മനസിലാക്കി ശുചിത്വം പാലിക്കുകയും പുറത്തിറങ്ങാതിരിക്കുകയും ചെയ്തപ്പോൾ അവന് ആരെയും പിടികൂടാൻ കഴിഞ്ഞില്ല. ഇനി ഇവിടെ തുടരാനാവില്ലെന്ന് മനസ്സിലാക്കിയ അവൻ ജീവനും കൊണ്ടോടാൻ തുനിഞ്ഞു. കേരളീയരുടെ ശക്തമായ പ്രതിരോധത്തിൽ നിന്നു രക്ഷപ്പെടാൻ അവനു കഴിഞ്ഞില്ല .അങ്ങനെ അവൻ നശിച്ചില്ലാതായി. കേരളത്തിൽ വീണ്ടും സന്തോഷത്തിന്റെ നല്ല നാളുകൾ തിരികെ വന്നു...


ദിയ ഫാത്തിമ.എ.എസ്
2 F സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ