സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/കൊറോണയ്ക്കെതിരേ ഒരു കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയ്ക്കെതിരേ ഒരു കരുതൽ

ചൈനാരാജ്യത്തിലെ വുഹാൻ എന്ന സ്ഥലത്താണ്‌ കൊറോണ എന്ന മഹാമാരി ആദ്യമായി സ്ഥിതീകരിച്ചത്. വളരെ വേഗം രോഗം ലോകമെങ്ങും പടർന്നു പിടിച്ചു. ഒരു ലക്ഷത്തിൽപരം ആൾക്കാർ ഈ രോഗം പിടിപെട്ട് മരണമടഞ്ഞു. കുറേയെറെപ്പേർ രോഗമുക്തി നേടി. ഇന്ത്യയിലാദ്യമായി കേരളത്തിലാണ് കോവിഡ് 19 സ്ഥിതീകരിച്ചത്. തൃശൂർ ജില്ലയിൽ ആദ്യമായി സ്ഥിതീകരിച്ചതു തുടങ്ങി തിരുവനന്തപുരം മുതൽ കാസർകോട് വരെ കോവിഡ് 19 സ്ഥിതീകരിക്കപ്പെട്ടു. ലോകമെങ്ങും പടർന്നു പിടിക്കപ്പെട്ടതോടെ ലോകാരോഗ്യസംഘടന കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചു.

രോഗവ്യാപനം തടയാൻ ലോകമെങ്ങും സ്കൂളുകൾ അടച്ചു. പരീക്ഷകൾ ഉപേക്ഷിക്കുകയും പ്രധാന പരീക്ഷകൾ മാറ്റിവെക്കപ്പെടുകയും ചെയ്തു. കൂടുതൽ സുരക്ഷയ്ക്കായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. നമ്മുടെയും സഹജീവികളുടെയും രക്ഷയ്ക്കായി നമ്മളും ഈ സുരക്ഷാ തീരുമാനങ്ങളിൽ പങ്കു ചേരണം. വീടുകളിൽ തന്നെ കഴിയുകയാണ് ഇതിൽ പ്രധാനം.കഴിവതും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ വീട്ടിൽ നിന്നു പുറത്തിറങ്ങാൻ പാടുള്ളൂ... പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. ഇടയ്ക്കിടെ സോപ്പും വെള്ളവുമുപയോഗിച്ച് കൈയും മുഖവും കഴുകുക. സാനിറ്റെസറുകൾ ഉപയോഗിക്കുക. ആളുകളുമായി അടുത്തിടപഴകൽ ഒഴിവാക്കുക. അങ്ങനെ നമുക്കും സുരക്ഷിതരായിരിക്കാം. മറ്റുള്ളവരെയും കരുതാം...


എദീൻ.എ
2 F സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം