Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം വരുത്തിയ മാറ്റം
ലോകജനതകളെല്ലാം പരിഭ്രാന്തരായ്
വീട്ടിൽ കഴിഞ്ഞൊരു കാലം
രാഷ്ട്രത്തലവൻമാരെല്ലാം ജനങ്ങൾക്കായ്
ഒന്നിച്ചു നിന്നൊരു കാലം
പാർട്ടിയും പ്രസ്ഥാനവും നോക്കാതെ
മനുഷ്യർ മനുഷ്യർക്കായ്
സേവനം ചെയ്തൊരു കാലം
പണവും പ്രതാപവും ഒന്നുമല്ലെന്ന്
വീണ്ടും തെളിയിച്ചൊരു കാലം
അപരനെ രക്ഷിക്കാൻ സ്വജീവൻ ത്യജിക്കാൻ
മനുഷ്യർ മനുഷ്യരായ് തീർന്നൊരു കാലം
ആരോഗ്യപ്രവർത്തകർ ,ഡോക്ടർമാർ,നഴ്സുമാർ
ചേർന്നു ജീവൻ രക്ഷിച്ച കാലം
പ്രവാസിയാം മനുഷ്യർ സ്വനാട്ടിലേക്ക്
തിരികെയെത്താൻ കൊതിച്ചൊരു കാലം
പ്രവാസി തന്നുടെ വീട്ടിൽ
ഒറ്റപ്പെട്ടു കഴിഞ്ഞാെരു കാലം
മതചിന്തകളില്ലാതെ മനുഷ്യർ
മനുഷ്യരിൽ ദൈവത്തെ ദർശിച്ച കാലം
പണക്കാരനും ദരിദ്രനും ഒരു പോലെ
അന്നത്തിനായലഞ്ഞ കാലം
മഹാമാരിതൻ രൂപത്തിൽ കൊറോണാ വൈറസ്
ലോകജനതയെ കൊന്നൊടുക്കിയൊരു കാലം
വിദേശികളെ പോലും രക്ഷിച്ച് ദൈവത്തിൻ നാടായ്
കേരളം മാറിയൊരു കാലം
മഴയിലും വെയിലിലും ജനങ്ങൾക്ക് കാവലായ്
പോലീസിനെ നൽകിയൊരു കാലം
ആരുമില്ലാത്തവർക്കാശ്രയമായ് മനുഷ്യർ
ഒത്തുചേർന്നൊരു നൻമയുടെ കാലം
നന്ദി ഞാൻ ചൊല്ലുന്നു,നന്ദി ഞാൻ ചൊല്ലുന്നു
എന്തിനെന്ന് ശങ്കിക്കേണ്ട !
സ്നേഹത്തിനായ് കൊതിക്കുന്ന മക്കൾക്ക്
അച്ഛനമ്മ തൻ സ്നേഹത്തെ നൽകിയതിന്
മാലിന്യമുക്തമാം പ്രകൃതിയെ ആസ്വദിക്കാൻ
കുഞ്ഞുമക്കളാം ഞങ്ങൾക്ക് അവധിക്കാലം നൽകിയതിന്
നന്ദി ഞാൻ ചൊല്ലുന്നു,നന്ദി ഞാൻ ചൊല്ലുന്നു
കാലം വരുത്തിയ ഈ മാറ്റത്തിനായ്
ഒപ്പം പഠനവും കളികളും ചിന്തകളുമായ്
കുഞ്ഞുമക്കളാം ഞങ്ങളും.....
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത
|