സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/കൊച്ചുണ്ണി പഠിച്ച പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
കൊച്ചുണ്ണി പഠിച്ച പാഠം

ധർമ്മപുരം എന്ന ഗ്രാമം. വയലും,കായലും ധാരാളം വീടുകളുമുള്ള മനോഹരമായ ഗ്രാമം. അവിടെ അപ്പുണ്ണിയെന്നും കൊച്ചുണ്ണിയെന്നും പേരായ രണ്ടുപേർ. അവർ അയൽവാസികളായിരുന്നു. അപ്പുണ്ണിയും കുടുംബവും ശുചിത്വം പാലിക്കുന്നവരായിരുന്നു. ദിവസവും പരിസരം വൃത്തിയാക്കിയും വീടിന്റെ ഉൾവശം തുടച്ചും അവർ ശുചിത്വം പാലിച്ചിരുന്നു. എന്നാൽ കൊച്ചുണ്ണിയുടെ കുടുംബം ഈ കാര്യങ്ങളൊന്നും ശ്രദ്ധിച്ചിരുന്നില്ല. ഒരിക്കൽ ഒരു കൊതുക് മൂളിപ്പാട്ടും പാടി അവിടേക്കു വന്നു. അതിന് കൊച്ചുണ്ണിയുടെ വീടും പരിസരവും ഏറെ ഇഷ്ടമായി. കൊതുക് പറഞ്ഞു, 'ഹായ് എനിക്ക് മുട്ടയിടാൻ പറ്റിയ സ്ഥലം '. അത് സന്തോഷത്തോടെ അവിടെ താമസമാക്കി. ധാരാളം മുട്ടകളിട്ടു. ഏതാനും ദിവസങ്ങൾക്കകം തന്നെ കൊച്ചുണ്ണിയുടെ വീടും പരിസരവും കൊതുകുകളെ കൊണ്ട് നിറഞ്ഞു. അങ്ങനെയിരിക്കെ ഒരു ദിവസം കൊച്ചുണ്ണിയുടെ മകന് വല്ലാത്ത പനി. അയാൾ മകനെ ആശുപത്രിയിലേക്കു കൊണ്ടുപോയി. പരിശോധിച്ച ഡോക്ടർ കുട്ടിക്ക് ഡെങ്കിപ്പനി ആണെന്ന് പറഞ്ഞു. രോഗവിവരം അറിഞ്ഞപ്പോൾ തന്നെ അപ്പുണ്ണി കൊച്ചുണ്ണിയുടെ മകനെ കാണാനെത്തി. വീടും പരിസരവും കണ്ടമാത്രയിൽ തന്നെ അപ്പുണ്ണിക്ക് കാര്യം മനസിലായി. അയാൾ ഡെങ്കിപ്പനി വരാനുള്ള സാഹചര്യമൊക്കെ കൂട്ടുകാരന് പറഞ്ഞു കൊടുത്തു. അപ്പോൾ തന്നെ കൊച്ചുണ്ണി ഒരു തീരുമാനമെടുത്തു. ഇന്നുമുതൽ എന്റെ വീട്ടിൽ ശുചിത്വത്തിനാണ് ഒന്നാം സ്ഥാനം. അയാൾ വീടും പരിസരവുമൊക്കെ വൃത്തിയാക്കി. കെട്ടിക്കിടന്ന മലിനജലം ഒഴുക്കിക്കളഞ്ഞു. ഇനി രക്ഷയില്ലെന്ന് കണ്ട കൊതുകുകൾ അടുത്ത താവളം തേടി യാത്രയായി. മകന് രോഗവും ഭേദമായി, കൊച്ചുണ്ണി വൃത്തിയുടെ പാഠവും പഠിച്ചു.


അനഘ ആർ. റൊസാരിയോ
3 C സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ